പൊടിയിൽ മുങ്ങി പത്തനംതിട്ട ബസ് സ്റ്റാൻഡ്; മഴയുള്ളപ്പോൾ കുളംപോലെ, മഴ മാറിയപ്പോൾ ചെളി ഉണങ്ങി പൊടിയായി

സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊടിശല്യം.
സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊടിശല്യം.
SHARE

പത്തനംതിട്ട ∙ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോയാൽ പൊടിയാണ്. സർവത്ര പൊടി. വാഹനങ്ങൾ വരുമ്പോൾ കടന്നു പോകാൻ ഒഴിഞ്ഞു നിന്നാൽ ദേഹം മുഴുവൻ പൊടി അഭിഷേകമാകും.ഓപ്പൺ സ്റ്റേജിനു സമീപത്തുകൂടി സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ പൊടി. നടന്നു പോകുമ്പോൾ തന്നെ പൊടി പറക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന സ്ഥിതി പിന്നെ പറയേണ്ടതില്ല. മഴയുള്ളപ്പോൾ ഇവിടം കുളം പോലെയായിരുന്നു. മഴ മാറിയപ്പോൾ അതിലെ ചെളി ഉണങ്ങി പൊടിയായി. 

സ്റ്റാൻഡിൽ നേരത്തെ കെഎസ്ആർടിസി ഉപയോഗിച്ചിരുന്ന ഭാഗത്തെ കുഴികൾ മണ്ണിട്ട് നികത്തി. മേൽപാലത്തിന്റെ പണികൾ നടക്കുന്നതിനാൽ കെഎസ്ആർടിസി ഉൾപ്പെടെ ഉള്ള വലിയ വാഹനങ്ങൾ സ്വകാര്യ സ്റ്റാൻഡിലൂടെയാണു കടന്നു പോകുന്നത്. പണ്ട് കെഎസ്ആർടിസി ഉപയോഗിച്ച ഭാഗത്തും പൊടി ശല്യമുണ്ട്.മാസ്ക് ധരിക്കാതെ സ്റ്റാൻഡിൽ എത്തുന്നവരാണ് പെട്ടു പോകുന്നത്. മൂക്കിലൂടെ പൊടി തുളച്ചു കയറുകയാണ്.ഇത് മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}