തിളക്കം കൂട്ടാൻ സ്വർണമാല വാങ്ങി ലായനിയിൽ മുക്കി, പിന്നീട് നോക്കിയപ്പോൾ ഇങ്ങനെ: ഈ തട്ടിപ്പിൽ വിഴരുതേ

HIGHLIGHTS
  • ലായനിയിൽ മുക്കിയ മാല പൊടിഞ്ഞ് പൊട്ടി
ലായനിയിൽ മുക്കിയതിനെ തുടർന്ന് സ്വർണമാല പൊട്ടിയ നിലയിൽ.
ലായനിയിൽ മുക്കിയതിനെ തുടർന്ന് സ്വർണമാല പൊട്ടിയ നിലയിൽ.
SHARE

കലഞ്ഞൂർ ∙ വീട്ടുസാധനങ്ങൾ വിൽപനയ്ക്കായെത്തിയ ഇതര സംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തിളക്കംവരുത്തി നൽകാമെന്നു പറഞ്ഞു വാങ്ങി ലായനിയിൽ മുക്കി തട്ടിപ്പ് നടത്തിയതായി പരാതി. ഇന്നലെ രാവിലെ 9.30ന് കലഞ്ഞൂർ കാഞ്ഞിരമുകൾ ബിജുവിന്റെ വീട്ടിലാണ് സംഭവം. ഓട്ടുവിളക്ക് വെളുപ്പിക്കാനും മറ്റുമുള്ള ലോഷനുകളുമായാണ് രണ്ടു യുവാക്കൾ വീട്ടിലെത്തിയത്. സ്വർണമാലയ്ക്ക് തിളക്കം വർധിപ്പിച്ചു നൽകാമെന്നു പറഞ്ഞ് വീട്ടമ്മയുടെ മാല വാങ്ങി ദ്രാവകത്തിലിട്ട ശേഷം തിരികെ നൽകി.

ഒരുമണിക്കൂർ കഴിഞ്ഞ് മഞ്ഞൾപൊടിയും വെളിച്ചെണ്ണയും തേച്ചു വയ്ക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മടങ്ങി. പിന്നീട് നോക്കിയപ്പോഴാണ് രണ്ടര പവൻ മാല പലയിടത്തും പൊടിഞ്ഞ് പൊട്ടിയിട്ടുള്ളതായി മനസ്സിലാക്കുന്നത്. തട്ടിപ്പായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും യുവാക്കൾ സ്ഥലംവിട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസ് പരിസര പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA