ADVERTISEMENT

പത്തനംതിട്ട ∙ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഗവിക്ക് രണ്ടാമത്തെ സർവീസ് തുടങ്ങുന്നു. ഞായർ മുതൽ ഓടിത്തുടങ്ങും. രാവിലെ 5.30ന് പത്തനംതിട്ടയിൽനിന്നു പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തും. അവിടെ നിന്ന് 12.30ന് പുറപ്പെട്ട് വൈകിട്ട് 6.30ന് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്ന വിധത്തിലാണ് സമയക്രമം. ഞായറാഴ്ച 10ന് കെഎസ്ആർടിസി ഡിപ്പോയിൽ മന്ത്രി വീണാ ജോർജ് പുതിയ സർവീസിന്റെ  ഉദ്ഘാടനം നിർവഹിക്കും. പുൽമേടുകൾ, അണക്കെട്ടുകൾ, വന്യമൃഗങ്ങൾ എന്നിവയെ  കണ്ട് കാടിന്റെ കുളിരിൽ ഗവിയിലേക്ക് യാത്ര ചെയ്യാനായി ദിവസവും ഇവിടെ എത്തുന്നത് നൂറുകണക്കിനു സഞ്ചാരികളാണ്. 

എന്നാൽ രാവിലെ 6.30ന് പുറപ്പെടുന്ന ഒരു ബസ് മാത്രമാണുള്ളത്. കൊടും വളവുകൾ ഉള്ളതിനാൽ ചെറിയ ബസാണ് ഇതിനായി കെഎസ്ആർടിസി  അനുവദിച്ചിട്ടുള്ളത്. അതിൽ 100 പേരെ വരെ കുത്തി ഞെരുങ്ങിയാണു ബസ് പോകുന്നത്. ഗവിയിലേക്ക് രണ്ടാമത് ഒരു ബസ് കൂടി  തുടങ്ങാൻ കെഎസ്ആർടിസി ക്രമീകരണങ്ങൾ നടത്തിയെങ്കിലും വനം വകുപ്പിന്റെ അനുമതി കിട്ടാതെ പോയി. മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് രണ്ടാമത്തെ ബസ് സർവീസിനുള്ള അനുമതി  വനംവകുപ്പിൽ നിന്നു ലഭ്യമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com