ADVERTISEMENT

ജലവിതരണം മുടങ്ങും 

റാന്നി ∙ അങ്ങാടി ജല വിതരണ പദ്ധതിയുടെ പുളിമുക്ക് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 4 ദിവസത്തേക്ക് ജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

യോഗാ ഇൻസ്ട്രക്ടർ

ഇട്ടിയപ്പാറ ∙ പഴവങ്ങാടി ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം 26ന് 1.30ന് ഡിസ്പെൻസറിയിൽ നടക്കും. ഫോൺ: 8089905448, 9544287359.

തുലാപ്പള്ളി ∙ പമ്പാവാലി ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലേക്ക് യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം 40 കവിയരുത്. മാസം 8,000 രൂപ ഓണറേറിയം ലഭിക്കും. അംഗീകൃത സർവകലാശാല, സർക്കാർ എന്നിവിടങ്ങളിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, അംഗീകൃത യോഗാ പിജി ഡിപ്ലോമാ, ബിഎൻവൈഎസ്, എംഎസ്‌സി, എംഎഫിൽ എന്നിവയിൽ ഏതെങ്കിലും ഒരു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, പമ്പാവാലി, തുലാപ്പള്ളി പിഒ, പത്തനംതിട്ട, 686510 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ അപേക്ഷിക്കാം. ഫോൺ: 9447790964.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com