ഉൾക്കണ്ണാണ് ഊർജം; കാഴ്ച പരിമിതിയെ അതിജീവിച്ച് പത്രവിതരണത്തിൽ ജനാർദനൻ സജീവം

 പുലർച്ചെ പത്രം വിതരണം ചെയ്യുന്ന മണ്ണടി കരിമ്പിയിൽ  ജനാർദനൻ
പുലർച്ചെ പത്രം വിതരണം ചെയ്യുന്ന മണ്ണടി കരിമ്പിയിൽ ജനാർദനൻ
SHARE

മണ്ണടി ∙ നേരിയ കാഴ്ച ശക്തി മാത്രമേ ഉള്ളൂവെങ്കിലും ജനാർദനന്റെ ജീവിത മാർഗമായ പത്ര വിതരണത്തിന് മുടക്കമില്ല. കുട്ടിക്കാലത്താണ് കാഴ്ചയ്ക്ക് മങ്ങലേറ്റു തുടങ്ങിയത്. തുടർന്ന് കാഴ്ചശക്തി ഭാഗികമായി നഷ്ടപ്പെട്ടു. ജീവിത മാർഗമായി വീടിനു സമീപം കട നടത്തി വരുമ്പോഴാണ് ബന്ധുവിന്റെ പത്ര ഏജൻസി കൂടി ഏറ്റെടുത്തത്. മണ്ണടി മുടിപ്പുര മനോരമയുടെ ഏജന്റാണ് ജനാർദനൻ. 

ദിവസവും 200ൽ അധികം പത്രം നേരം പുലരും മുൻപ് വീടുകളിൽ എത്തിച്ചു നൽകും. പുലർച്ചെ നാലിന് ഊന്നു വടിയുടെയും പ്രഭാത സവാരിക്കാരുടെയും സഹായത്താൽ പത്രക്കെട്ട് ഇറക്കി വയ്ക്കുന്ന കവലയിലെത്തും. തുടർന്നുള്ള യാത്രയ്ക്ക് വടി മാത്രമാണ് കൂട്ട്. ആറിനു മുൻപ് പത്രം വിതരണം പൂർത്തിയാക്കും. കുട്ടിക്കാലം മുതൽ പരിചിതമായ മണ്ണിൽ അടി തെറ്റിയിട്ടില്ല. വഴി തിട്ടം. വെളിച്ചം നൽകുന്നത് ഉള്ളിലെ പ്രകാശമാണെന്ന് ജനാർദനൻ പറയുന്നു. അതും പുലർകാലത്ത് പത്ര വിതരണത്തിന് മാർഗ തടസ്സം ഉണ്ടാക്കുന്ന മുഖ്യ ശത്രുവായ തെരുവു നായയെ നേരിടാനാണ് കൂടുതൽ സഹായകരമാകുന്നത്.

ഇതിനിടയിൽ ഉണ്ടായ ഹൃദ്രോഗം ഏൽപിച്ച അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും പത്ര വിതരണം മുടക്കിയിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തുടർ ചികിത്സയും മുന്നോട്ടുള്ള ജീവിതവും ചോദ്യ ചിഹ്നമാണ്. കാഴ്ച ശക്തി വീണ്ടെടുക്കാനുള്ള ആഗ്രഹവും മനസ്സിലുണ്ട്. 48 വയസ്സുള്ള ജനാർദനന്റെ  മാതാപിതാക്കൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു. എങ്കിലും ഒരു കാര്യത്തിലും ആരെയും ബുദ്ധിമുട്ടിക്കാതെ പ്രതിസന്ധികൾ തട്ടിമാറ്റി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}