ADVERTISEMENT

കോഴഞ്ചേരി ∙ തെരുവുനായകളുടെ ശല്യം കാരണം പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസുകളിൽ നിന്ന് ഇറങ്ങുന്നതിനോ കയറുന്നതിനോ കഴിയുന്നില്ല. നിർത്തിയിട്ടിരിക്കുന്ന ബസുകൾക്ക് സമീപം ഇവ എപ്പോഴുമുണ്ട്. സ്കൂൾ വിദ്യാർഥികളും ഇവയെ പേടിച്ച് പലപ്പോഴും ബസിൽ കയറാൻ മടിക്കുന്നുണ്ട്. ബസ് സ്റ്റാൻഡിനു സമീപത്തുള്ള മാർക്കറ്റ്, വണ്ടിപ്പേട്ട, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും നായകളുടെ സാന്നിധ്യം എപ്പോഴുമുണ്ട്. 

വണ്ടിപ്പേട്ടയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അടിയിൽ തണൽപറ്റി കിടക്കുന്നതും പതിവാണ്. 

സമീപത്തുകൂടി പോകുന്നവർക്ക് ഇവ വാഹനങ്ങളുടെ അടിയിൽ കിടക്കുന്നത് കാണാൻ സാധിക്കില്ല.വളർത്തുനായ്ക്കളെ പലരും ജില്ലാ സ്റ്റേഡിയത്തിൽ ഉപേക്ഷിക്കുന്നതും പതിവാണ്. ഇവ ആഹാരം തേടി തെക്കേമലയിലെത്തി താവളമടിക്കുകയാണ് ചെയ്യുന്നത്.പകൽ മാത്രമല്ല രാത്രിയിലും പുലർച്ചെയും ഇവയുടെ ശല്യം രൂക്ഷമാണ്. കാൽനടയാത്രക്കാരും പത്രവിതരണക്കാരും ഇവയുടെ ആക്രമണം ഭയന്നാണ് പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com