ADVERTISEMENT

വടശേരിക്കര ∙ ഒരു ചെടിയെന്നല്ല, അതിൽ നിന്നുള്ള സൗരഭ്യമാണ് സേതുരാമനെ ശ്രദ്ധേയനാക്കുന്നത്. കടയ്ക്കു മുന്നിൽ ചെടികൾ നട്ട് സംരക്ഷിക്കുകയാണ് ചെറുകിട കച്ചവടക്കാരൻ. വടശേരിക്കര ചന്തക്കടവ് റോഡിലെ പ്രിന്റിങ് പ്രസിനു മുന്നിലാണ് സേതുരാമന്റെ മാടക്കട. പലചരക്കും പച്ചക്കറിയും ഉണക്ക മീനുമാണ് വിൽപന.  കടയുടെ മുന്നിൽ റോഡിന്റെ ഓരത്താണ് ചെടികൾ നട്ടിരിക്കുന്നത്. റോസ, മുല്ല, ജമന്തി, വാടാമുല്ല, തുളസി എന്നീ ചെടികളും കരിമ്പ്, വെറ്റ, ഓർക്കിഡ് എന്നിവയുമുണ്ട്. 

കൊതുകിനെ തുരത്താൻ ഗപ്പി മീനിന്റെ ചെറിയ കുളവുമുണ്ട്. വടശേരിക്കര ജംക്‌ഷനിലെ ശുചിമുറി സമുച്ചയത്തിന്റെ പിന്നിലെ റോഡിലായിട്ടാണ് കട. പലരും ഇവിടെ വന്ന് വിസർ‌ജനം ചെയ്തിരുന്നു. ഇതൊഴിവാക്കാനാണ് 2 വർ‌ഷം മുൻപ് ചെടികൾ നട്ടതെന്ന് സേതുരാമൻ പറഞ്ഞു. ദിവസവും വെള്ളം ഒഴിച്ച് പരിപാലിക്കും. വാഹനങ്ങൾ‌ കയറി നാശം വരാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ട്. ചന്തയിൽ എത്തുന്നവർക്ക് ഇത് മനോഹര കാഴ്ചയാണ്. കടയിലാണ് സേതുരാമന്റെ താമസവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com