സീറ്റ് ഒഴിവ്
അടൂർ ∙ എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യരായവർ കൂടിക്കാഴ്ചയ്ക്കായി ഒന്നിന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 04734–231995.
ലേലം മൂന്നിന്
എരുമേലി ∙ ശബരിമല തീർഥാടനത്തിനു മുന്നോടിയായി എരുമേലി ധർമശാസ്താ ക്ഷേത്രത്തിലെ 58 കുത്തക ഇനങ്ങളുടെ കുത്തക ലേലം ഒക്ടോബർ 3 ന് നടക്കും. തിരുവനന്തപുരം ദേവസ്വം ബോർഡ് ഓഫിസിലാണു ലേലം.
സ്പോട്ട് അഡ്മിഷൻ
പത്തനംതിട്ട ∙ ഗവ.ഐടിഐ (വനിത) മെഴുവേലിയിൽ എൻസിവിടി സ്‌കീം പ്രകാരം ആരംഭിച്ച ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫാഷൻ ഡിസൈൻ ടെക്നോളജി എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. 0468 2259952
വൈദ്യുതി മുടക്കം
∙ വളവൂർക്കാവ്, പുത്തൻകുരിശ്, പാണൂർ, മാമ്മൂട് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
∙ കുഴിഞ്ഞയത്തുപടി, അറുകാലിക്കൽ, വാണിയംകാട്, മങ്ങാട്, കണ്ടത്തിൽ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
∙ മണക്കാല താഴത്തുമൺ, നെടുംകുന്നുമല, നെല്ലിമുകൾ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ പന്തളം സെക്‌ഷൻ പരിധിയിൽ ബൈപാസ്, ടെലിഫോൺ, പൂവനശേരി, ശാസ്താംവിള, പാലത്തടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
രേഖകൾ നൽകണം
നിരണം ∙ പഞ്ചായത്തിൽ 2019 ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളായവർ വരുമാന സർട്ടിഫിക്കറ്റും ആധാർ കാർഡിന്റെ പകർപ്പും ഓഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കവിയൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെയും പാലിയേറ്റീവ് കെയർ നഴ്സിന്റെയും താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലാബ് ടെക്നീഷ്യന് ബിഎസ്‌സിഎം.എൽടി / പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പാലിയേറ്റീവ് കെയർ നഴ്സിന് ബിസിസി പാൻ / ബിസിസി പിഎൻ. ഒക്ടോബർ 6ന് മുൻപു കുടുംബാരോഗ്യ ഓഫിസിൽ അപേക്ഷകൾ നൽകണം.