വാങ്ങിക്കൊണ്ട് വരുന്നതിനിടെ മിനി ബസ് കത്തിയെരിഞ്ഞു

എംസി റോഡിൽ പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി മിനി ബസിന് തീ പിടിച്ചപ്പോൾ.
SHARE

ഏനാത്ത് ∙ വാങ്ങിക്കൊണ്ടു വരുന്നതിനിടെ മിനി ബസിന് തീപിടിച്ചു. എംസി റോഡിൽ പുതുശേരി ഭാഗം പെട്രോൾ പമ്പിനു സമീപം ഇന്നലെ രാത്രി 10ന് ആയിരുന്നു സംഭവം. ആർക്കും പരുക്കില്ല. കൊല്ലം അഞ്ചലിൽനിന്ന് തിരുവല്ല സ്വദേശി ഷാജഹാൻ വാങ്ങിക്കൊണ്ടുവന്ന സെക്കൻഡ് ഹാൻഡ് വാഹനത്തിനാണ് തീ പിടിച്ചത്.

തിരുവല്ലയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ തിരുവല്ല പാറയ്ക്കൽ റഷീദ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാനിനു പിൻവശത്ത് മുകൾ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നത്. ഗന്ധം അനുഭവപ്പെട്ടതോടെ ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് തീ പടരുന്നത് കണ്ടത്. വിവരമറിഞ്ഞ് അടൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് ഡ്രൈവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA