ADVERTISEMENT

മഹാമുനി പുരസ്കാരം: അപേക്ഷിക്കാം

അടൂർ ∙ കാഞ്ഞിക്കൽ ദേവീ ക്ഷേത്ര സേവാസമിതിയുടെ കൈതയ്ക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2020–21 കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളും കാവ്യങ്ങളുമാണ് പരിഗണിക്കുന്നത്. കൃതികളുടെ 3 കോപ്പികൾ ഒക്ടോബർ 20നു മുൻപായി സെക്രട്ടറി, കാഞ്ഞിക്കൽ ദേവീ ക്ഷേത്ര സേവാസമിതി, കൈതയ്ക്കൽ, ആനയടി പി.ഒ–690561 എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷിക്കാം

പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ പച്ചക്കറിതോട്ടം നിർമാണ പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. 0468 2270244 എന്ന നമ്പറിൽ പേര് റജിസ്റ്റർ ചെയ്യണം.

വിദ്യാർഥികൾക്ക് ക്വിസ് മത്സരം 2ന്

പത്തനംതിട്ട∙കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) അക്കാദമിക് കൗൺസിൽ, വിദ്യാർഥികളിൽ രാഷട്രപിതാവിനോടുള്ള ആദരവും ദേശീയോദ്ഗ്രഥനവും വളർത്തുന്നതിനായി സംസ്ഥാന തലത്തിൽ നടത്തുന്ന സ്വദേശ് 'മെഗാ ക്വിസ് ഉപജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടിന് 2മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. 

കേന്ദ്രങ്ങൾ : കോന്നി - ആർവിഎച്ച് എസ്എസ്, റാന്നി- സിഎംഎസ് എൽപിഎസ്, പഴവങ്ങാടി, പത്തനംതിട്ട - എസ്എൻവിയുപിഎസ്, കുമ്പഴ വടക്ക്, കോഴഞ്ചേരി-ജിവിഎച്ച്എസ്എസ്, ആറന്മുള, അടൂർ-സെൻ്റ് മേരീസ് യുപിഎസ്, പന്തളം - ജിയുപിഎസ്, ആറന്മുള - ജിഎൽപിഎസ്, കിടങ്ങന്നൂർ, വെണ്ണിക്കുളം - ജിഎൽപിഎസ്, തെളളിയൂർ, പുല്ലാട് - എംടി എൽപിഎസ്, ആനമല, മല്ലപ്പള്ളി-സിഎംഎസ് എൽപിഎസ്, തിരുവല്ല -ജിജിഎച്ച്എസ്. സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവരിച്ച വിദ്യാർഥികൾക്ക് സ്കൂൾ മേധാവികളുടെ സാക്ഷ്യപത്രവുമായി ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. 944740874.

പൂർവവിദ്യാർഥി സംഗമം

പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗം പൂർവവിദ്യാർഥി സംഗമം ‘മരുപ്പച്ച’ നാളെ 10ന് ബോട്ടണി വിഭാഗത്തിൽ ചേരും. കോളജ് മാനേജർ കുര്യാക്കോസ് മാർ ക്ലിമ്മീസ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മൻ അധ്യക്ഷത വഹിക്കും. 9447087024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com