ADVERTISEMENT

മല്ലപ്പള്ളി ∙ ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി കീഴ്‌വായ്പൂര് പൊലീസ്, ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ ടൗണിൽ ലഹരിവിരുദ്ധ ഫ്ളാഷ് മോബ് നടത്തി.

ലഹരിവിരുദ്ധ സന്ദേശം നൽകുന്ന ഗാനങ്ങളും പ്ലാക്കാർഡുകളും ബാനറുകളും പ്രദർശിപ്പിച്ചു. ഫ്ലാഷ് മോബിനുശേഷം വ്യാപാരികൾ, ഓട്ടോ ടാക്സി ഡ്രൈവർമാർ, വിദ്യാർഥികൾ, പൊലീസ്, യാത്രക്കാർ എന്നിവരെ പങ്കെടുപ്പിച്ചു ലഹരിവിരുദ്ധ പ്രതിഞ്ജയെടത്തു. പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണൻ ലഹരിവിരുദ്ധ സന്ദേശം നൽകി. സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എച്ച്. അൻസിം, ആദിത്യ, സൈജു മാത്യു, ഇന്ദു സുരേഷ്, ആര്യ അജിത്ത്, ശ്രീലക്ഷ്മി, ജൻസി, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.

വാഹനജാഥ

മല്ലപ്പള്ളി ∙ പുതുതലമുറയെ മദ്യം, ലഹരിമരുന്ന്, പുകവലി മുതലായ ലഹരി പദാർഥങ്ങളിൽനിന്ന് അകറ്റുക എന്ന ലക്ഷ്യത്തോടെ പൗരാവലി, വ്യാപാരി വ്യവസായി ഏകോപന സമിതി, വൈഎംസിഎ, പബ്ളിക് സ്റ്റേഡിയം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ “ലഹരി വിമുക്ത കേരളം" സന്ദേശവുമായി പ്രചരണ വാഹനജാഥ നാളെ 3.30ന് നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി ഫ്ളാഗ് ഓഫ് ചെയ്യും. വിവിധയിടങ്ങളിലെ സന്ദർശനത്തിനുശേഷം 5.30ന് ടൗണിൽ നടക്കുന്ന സമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഇ.ഡി. തോമസുകുട്ടി അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com