പത്തനംതിട്ട ജില്ലയിൽ ഇന്ന് (01-10-2022); അറിയാൻ, ഓർക്കാൻ

pathanamthitta-ariyan-map
SHARE

ഗതാഗതം നിരോധിച്ചു

ഉതിമൂട് ∙ ശവക്കോട്ട കോട്ടമല റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർ‌ളി അറിയിച്ചു.

തെങ്ങിൻതൈ

പള്ളിക്കൽ∙ കൃഷിഭവനിൽ മികച്ചയിനം ഡബ്ല്യുസിടി ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. ഒന്നിന് 50 രൂപയാണ് നിരക്ക്.

ഹിന്ദി അധ്യാപക ഒഴിവ്

കടമ്പനാട്∙സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിന്ദി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ   അധ്യാപകനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 6 ന് രാവിലെ 10 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ.9496147707.

കോളജ് റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

തിരുവല്ല ∙ മാർത്തോമ്മാ കോളജ് റോഡിൽ കുറ്റപ്പുഴ ജംക്‌ഷൻ മുതൽ കിഴക്കൻ മുത്തൂർ വരെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്ന് നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കണം.

വൈദ്യുതി മുടക്കം

∙ മണിപ്പുഴ വൈദ്യുതി സെക്‌ഷൻ പരിധിയിൽ കഴുപ്പിൽ, വല്ലഭശേരി, ആലുംതുരുത്തി, വേങ്ങൽ, അയ്യനാവേലി, പെരുംതുരുത്തി, കൂട്ടുമേൽ, താമരാൽ, ക്രിഷിഭവൻ, കൂരച്ചാൽ, മേപ്രാൽ, ആറ്റുമാലി, റോഡുകടവ്, മുട്ടുചിറ, പാട്ടത്തിച്ചിറ, പത്തനാട്ടിൽചിറ, കാവുംഭാഗം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA