പത്തനംതിട്ട ∙ ഹർത്താൽ ദിനത്തിൽ പന്തളത്തു കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിൽ 2-ാം പ്രതിയും അറസ്റ്റിൽ. വെൺമണി പുന്തല ഏറം കക്കട പാങ്ങായി മലയിൽ റമീസ് റസാഖാണ് (24) അറസ്റ്റിലായത്. ഒന്നാം പ്രതിയും വിശാൽ കൊലക്കേസിലെ പ്രതിയുമായിരുന്ന കാർത്തികപള്ളി ചെറുതന കോടമ്പള്ളിൽ സനൂജ് നേരത്തെ അറസ്റ്റിലായിരുന്നു. സംഭവ ദിവസം സനൂജ് സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്നത് റമീസായിരുന്നെന്നും ബൈക്ക് കസ്റ്റഡിയിലെടുത്തെന്നും പൊലീസ് പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതിനും ഡ്രൈവർക്ക് പരുക്കേറ്റെന്ന പരാതിയിലുമാണ് അറസ്റ്റ്‍. റമീസ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നു പൊലീസ്‍ പറഞ്ഞു. 24ന് തന്നെ സനൂജ് അറസ്റ്റിലായി. റിമാൻഡിലായിരുന്ന ഇയാളെ കസ്റ്റഡിയിൽ വാങ്ങി റമീസിനൊപ്പം സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഹർത്താൽ ദിന അക്രമം: രണ്ടാം പ്രതി അറസ്റ്റിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}