ADVERTISEMENT
തിരുവല്ല ∙ ഏകാന്തതയുടെ ചെറിയ തുരുത്തുകളിലേക്ക് തള്ളിയിടപ്പെടുന്ന വയോജനങ്ങളെ തേടി യുവത്വം. വയോജന ദിനത്തോട് അനുബന്ധിച്ചാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്നേഹപൂർവം എന്ന പദ്ധതി നടത്തിയത്. നഗരത്തിലെ തിരക്കുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയവരും ഇവിടെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തു ജീവിക്കുന്നവരുമായ വയോജനങ്ങളെ നേരിട്ടു കാണുകയും അവരുടെ സങ്കടങ്ങളും സ്നേഹവും ഏറ്റു വാങ്ങുകയുമായിരുന്നു അവർ. പഠനത്തിന്റെ ഭാഗമായാണ് ഇത്തരം ഒരു പുതിയ പരീക്ഷണം ഏറ്റെടുക്കുന്നത്. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം, പരുമല സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് സോഷ്യൽ സയൻസ്, രാമപുരം മാർ അഗസ്റ്റിനോസ് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് വയോജനങ്ങളെ കണ്ടെത്തി അവരെ പൂവും വിദ്യാർഥികൾ തന്നെ തയാറാക്കിയ ആശംസാകാർഡും നൽകി ആദരിച്ചത്. ഡെന്നീസ്, ജെഫ്, ആലീന, നന്ദിനി, സോജി, ലിഖിത, അർഷ തുടങ്ങിയ വിദ്യാർഥികൾ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com