ADVERTISEMENT

പന്തളം ∙ കഴിക്കാൻ പാകത്തിനു ഭക്ഷണം ലഭിക്കണമെന്ന ഇപ്പോഴത്തെ രീതി മാറണമെന്നും കൃഷിയിലൂടെ വിഭവങ്ങൾ ഉൽപാദിപ്പിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ശീലം മടങ്ങി വരണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം‍ കുമ്മനം രാജശേഖരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ബിജെപി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സേവനപാക്ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ കമ്മിറ്റി പ്രസിഡന്റ് ഹരി കൊട്ടേത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, കെ.സീന, കൗൺസിലർമാരായ ഉഷ മധു, സൂര്യ എസ്.നായർ, മഞ്ജുഷ സുമേഷ്, കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ ഏബ്രഹാം മാത്യു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ബിജെപി കുരമ്പാല ഏരിയ ജനറൽ സെക്രട്ടറി രാജൻ കളീക്കൽ, മഹിള മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിനില സന്തോഷ്, യൂണിറ്റ് പ്രസിഡന്റ് ബിന്ദു എന്നിവർ പ്രസംഗിച്ചു.മഞ്ചാടിയയ്യത്ത് നിവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങളെ കുറിച്ചു ബോധവൽക്കരണ പരിപാടിയും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com