ഭാര്യയ്ക്ക് മർദനം: ഭർത്താവ് അറസ്റ്റിൽ

നൗഷാദ്
നൗഷാദ്
SHARE

തണ്ണിത്തോട് ∙ കോടതിയുടെ സംരക്ഷണ ഉത്തരവുണ്ടായിട്ടും ഭാര്യയെ മർദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തേക്കുതോട് അലങ്കാരത്ത് നൗഷാദ് (39) ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഭാര്യ ഷെറീന ബീവി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മർദനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം വൈകിട്ട് കോന്നിയിൽവച്ച് ഇയാളെ പിടികൂടുകയായിരുന്നു.

മക്കളുമൊത്ത് താമസിക്കുന്ന വീട്ടിൽനിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി നിരന്തരം നൗഷാദ് ഉപദ്രവിക്കുന്നതായി കാണിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 2 മുൻപാകെ ഷെറീന ഹർജി ഫയൽ ചെയ്തിരുന്നു. 

കോടതി ഷെറീനയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയിൽ പറയുന്നു. ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതായും എന്നാൽ അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏൽപിച്ചെന്നും കാണിച്ചാണ് പൊലീസിൽ പരാതി നൽകിയത്. ദിവസങ്ങൾക്ക് മുൻപ് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു പോയ നൗഷാദ് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ തിരിച്ചെത്തി മർദിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഭിനയ പശ്ചാത്തലം ഇല്ലാത്തതുകൊണ്ട് എല്ലാം പരീക്ഷണമാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}