ആശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടാനായില്ല

kasargod news
SHARE

തിരുവല്ല ∙ ആശുപത്രി ജീവനക്കാരിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ ഇനിയും പിടികൂടാനായില്ല. കവിയൂർ മുണ്ടിയപ്പള്ളി സ്വദേശി അരുൺ മോഹന് എതിരെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം കേസ് എടുത്തെങ്കിലും ഇയാളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് കടുത്ത അനാസ്ഥ കാണിക്കുന്നതായാണ് ആരോപണം. 26ന് നടന്ന സംഭവത്തിൽ 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെ കണ്ടെത്താൻ പൊലീസിനു കഴിയാത്തതിലാണ് അമർഷം.

താലൂക്ക് ആശുപത്രി ജീവനക്കാരി കുറ്റൂർ സ്വദേശിനിയായ യുവതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ശുചീകരണ വിഭാഗം തൊഴിലാളിയായ തന്നെ ശുചിമുറി അടച്ചതുമായി ബന്ധപ്പെട്ട് ഇയാൾ അസഭ്യം പറയുകയും അടിച്ചുവീഴ്ത്തുകയും ശരീരത്തിൽ പിടിക്കുകയുമായിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിനു പരാതി നൽകി. തുടർന്ന് രാത്രി വീട്ടിൽ എത്തുമ്പോഴും ജോലിക്കെത്തുമ്പോഴും ഇയാൾ തനിച്ചും മറ്റുള്ളവരെ കൂട്ടിയും തന്നെ ഭീഷണിപ്പെടുത്തി.

അതോടെയാണ് 3ന് ആശുപത്രി ജീവനക്കാർ യോഗം ചേർന്ന് പരാതി നൽകുന്നതും സംഭവത്തിൽ കേസ് എടുത്തതും. ഇതിനിടെ കഴിഞ്ഞ ദിവസം അർധരാത്രി നാലംഗസംഘം വീട്ടുപരിസരത്തെത്തിയെങ്കിലും സമീപവാസികളിൽ ചിലരെ വിവരമറിയിച്ചതോടെ  സംഘം കടന്നുകളഞ്ഞു. വിഷയത്തിൽ ചില രാഷ്ട്രീയ നേതാക്കൾ ഇടപെടുകയും കേസ് പിൻവലിക്കാൻ പല തരത്തിൽ സമ്മർദം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും യുവതി ആരോപിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}