ADVERTISEMENT

തണ്ണിത്തോട് ∙ ഇസ്രയേലിന്റെ ദേശീയ പക്ഷി ഉപ്പൂപ്പൻ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വിരുന്നെത്തി. പുതിയാപ്ല പക്ഷി എന്നും അറിയപ്പെടുന്ന ഉപ്പൂപ്പനെ (യുറേഷ്യൻ ഹൂപ്പു) ആദ്യമായാണ് അടവിയിൽ കാണുന്നത്. സഞ്ചാരികൾക്ക് കൗതുകമായി കഴിഞ്ഞ ദിവസമാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പൂന്തോട്ടത്തിലും പരിസരത്തും ഉപ്പൂപ്പൻ എത്തുന്നത്.

തലയിൽ മുന്നിൽ നിന്ന് പിന്നിലേക്ക് വിശറി പോലുള്ള കിരീട തൂവലാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. വരണ്ട ആവാസ വ്യവസ്ഥയിലാണ് ഇവയെ കണ്ടുവരുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ഒട്ടേറെ ഉപജാതികളായി ഇവ കണ്ടുവരുന്നു.നവംബർ മുതൽ ഏപ്രിൽ വരെയുള്ള ദേശാടനക്കാലത്ത് നീർപ്പക്ഷികൾ വരുന്നതുപോലെ ഉപ്പൂപ്പൻ എത്താറില്ല. വിനോദ സഞ്ചാര സാധ്യതകൾക്ക് തൂവൽ വിടർത്തി അടവിയുടെ ജൈവ വൈവിധ്യത്തിലേക്ക് ദേശാടനക്കിളികളുടെ വരവായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com