ADVERTISEMENT

ശബരിമല ∙ അരവണ നിർമാണശാല  കഴിഞ്ഞാൽ  സന്നിധാനത്തിൽ  ഏറ്റവും കൂടുതൽ  പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനമാണ്  കൊപ്രാക്കളം. ലേലത്തിലൂടെ ദേവസ്വത്തിന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതും നാളികേരത്തിലൂടെയാണ്. പക്ഷേ ഇവരെപ്പറ്റി അധികമാരും അറിയില്ല.  ഇത്തവണ നാളികേരം 5.45 കോടി രൂപയ്ക്കാണു  തൃശൂർ സ്വദേശി ഗോപൻ, വേലഞ്ചിറ ഭാസ്കരൻ എന്നിവർ ചേർന്നു പിടിച്ചത്.  കഴിഞ്ഞ വർഷം 1.82 കോടി രൂപയായിരുന്നു ലേല തുക. ഇത്തവണ  3 തവണ നടന്ന  ലേലം നടന്നു. അടിസ്ഥാന തുക  7.20 കോടി രൂപയായിരുന്നു ദേവസ്വം ബോർഡ് നിശ്ചയിച്ചിരുന്നത്. 3 തവണ ലേലം നടന്നിട്ടും ആരും പിടിക്കാതെ വന്നതോടെ അടിസ്ഥാന തുക കുറച്ചു.

അതിനു ശേഷമാണ് ഇവർ 5.45 കോടിക്ക് ലേലം പിടിച്ചത്. പതിനെട്ടാംപടിക്കൽ അയ്യപ്പന്മാർ അടിക്കുന്ന നാളികേരം, മാളികപ്പുറത്ത്  ഉരുട്ടുന്ന നാളികേരം,  ഇതിനു പുറമേ ദർശനം കഴിഞ്ഞ് മലയിറങ്ങുമ്പോൾ അയ്യപ്പന്മാർ എവിടെ നാളികേരം അടിച്ചാലും അത് സംഭരിക്കാം. ശബരിപീഠം, ശരംകുത്തി  എന്നിവിടങ്ങളിൽ അടിക്കുന്ന നാളികേരവും  കൊപ്രാക്കാരാണ് സംഭരിക്കുന്നത്.  300 തൊഴിലാളികളാണ്  ഇപ്പോൾ ഇവിടെ ജോലി നോക്കുന്നത്. അയ്യപ്പന്മാർ പതിനെട്ടാംപടിക്കൽ  അടിക്കുന്ന നാളികേരം  കൊപ്രാക്കളത്തിൽ എത്തിക്കുന്നതും അവ വെട്ടി ഉണക്കി കൊപ്രയാക്കുന്നതുമാണ് പ്രധാന ജോലി.

പതിനെട്ടാംപടിക്കൽ അടിക്കുന്ന നാളികേരം ചുമക്കുന്ന് എത്തിക്കുന്നതിനു  മൂന്നു ഷിഫ്റ്റായി 100 പേർ ഉണ്ട്. ഇതിനു പുറമേ മാളികപ്പുറത്ത് ഉരുട്ടുന്ന നാളികേരം  സംഭരിച്ച് എത്തിക്കുന്നതുനും വേറെ ജോലിക്കാരുണ്ട്. 8 കാണിക്കാരുടെ കീഴിലാണ് ഇവർ ജോലി നോക്കുന്നത്.തേങ്ങ ഉണങ്ങി കൊപ്രായാക്കാൻ 6 ദിവസമാണ് വേണ്ടത്. ട്രയറിലാണു തേങ്ങ ഉണക്കുന്നത്. ഇതെല്ലാം കരാറുകാർ സ്വന്തമായിട്ടാണ് സ്ഥാപിക്കുന്നത്. ഇവിടെ  സംഭരിക്കുന്ന കൊപ്ര പ്രധാനമായും തൃശൂർ, തമിഴ്നാട് എന്നിവിടങ്ങളിലാണ് എത്തിച്ച് വിൽപന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com