ADVERTISEMENT

അങ്ങാടി ∙ പമ്പാനദിയുടെ തീരത്ത് ചെറിയ കുന്നിനു മുകളിൽ മാമുനിവര്യന്മാരുടെ ധ്യാനസങ്കേതമായിരുന്ന ശൈലേശ്വരം എന്ന സ്ഥലത്ത് നിലകൊള്ളുന്നതാണ് ശാലീശ്വരം മഹാദേവ ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ളതും പടിഞ്ഞോറോട്ട് ദർശനം അരുളുന്നതുമായി ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണിത്.നിലയ്ക്കലിനു ശേഷം റാന്നിയിൽ ജനവാസം തുടങ്ങിയപ്പോൾ ചെങ്ങന്നൂരിൽ നിന്നെത്തി താമസം തുടങ്ങിയവർ ഇഷ്ടദേവന്റെ ക്ഷേത്രം നിർമിച്ചതാണിത്.

കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ ശ്രീകോവിൽ പുനർ നിർമാണഘട്ടത്തിലാണ്. പൂർണമായി കൃഷ്ണശിലയിലാണ് നിർമാണം. മേൽക്കൂര തടിയിൽ പണിതിട്ട് ചെമ്പോല പാകും. തുടർന്ന് ഷഠാധാര പ്രതിഷ്ഠ നടത്തി പൂർണമാക്കാനാണ് തീരുമാനം. ശിവനും പാർവതിക്കും തുല്യ പ്രാധാന്യം നൽകുന്ന ക്ഷേത്രത്തിൽ ഗണപതി, മുരുകൻ, ശാസ്താവ്, സർപ്പക്കാവ്, രക്ഷസ്, യക്ഷി, യോഗീശ്വരൻ എന്നീ ഉപദേവാലയങ്ങളുമുണ്ട്.

ആട്ട വിശേഷങ്ങൾ

മഹാശിവരാത്രി, പ്രതിഷ്ഠാ വാർഷികം, മണ്ഡലം ചിറപ്പ്, രാമായണ മാസാചരണം, ഷഷ്ടി, കർക്കടക വാവ്, വിനായക ചതുർഥി, നവരാത്രി, ആയില്യം പൂജ, വിഷു, തിരുവാതിര, മകര സംക്രമം, നാരങ്ങാവിളക്ക് പൂജ.

വഴിപാടുകൾ

മൃത്യുഞ്ജയഹോമം, അഷ്ടദ്രവ്യ ഗണപതിഹോമം, ചുറ്റുവിളക്ക്, പിതൃപൂജ, ഭഗവതിസേവ, തിലഹോമം, സുകൃതഹോമം, സായുജ്യപൂജ, നീരാജനം, കറുകഹോമം, നൂറും പാലും, ഉമാമഹേശ്വരപൂജ, ധാര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com