ADVERTISEMENT

കൊടുമൺ ∙ പഞ്ചായത്തിലെ 18–ാം വാർഡിൽ മിഡ്ജസ് എന്ന ഈച്ച ശല്യം വ്യാപകമായ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിച്ചു. 

ഇടത്തിട്ട ഭാഗത്തെ 21 വീടുകളിലായിരുന്നു ഇത്തരത്തിലുള്ള ഈച്ചകളുടെ ശല്യം ഉണ്ടായിരുന്നത്. ഇതു കാരണം കുട്ടികളിലും മുതിർന്നവരിലും അലർജി രോഗങ്ങൾ വർധിക്കുന്നു. ഗർഭിണികൾക്കും കുട്ടികൾക്കുമാണ് കൂടുതൽ പ്രശ്നം. ഉച്ചയ്ക്ക് ശേഷം വീട്ടിൽ ഇരിക്കാൻ കഴിയാത്ത രീതിയിലാണ് ശല്യം. 

മിഡ്ജസ് എന്ന പേരുള്ള ഇത്തരത്തിലുള്ള ഈച്ച ചതുപ്പു നിലങ്ങളിലും വെള്ളത്തിലുമാണ് കണ്ടുവരുന്നത്. ശല്യം കൂടുതലായി വരുന്ന പ്രദേശങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് ഡോ. നന്ദിനിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്തു. 

ശല്യം കുറയുന്നത് വരെ ഫോഗിങ് പോലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com