ADVERTISEMENT

റാന്നി ∙ ‘ ഓടയും നടപ്പാതയും പണിതു. പക്ഷേ മുന്നോട്ടു പോകാൻ മാർഗമില്ല.’ റാന്നി തോട്ടമൺകാവ് അമ്പലംപടിയിലെ കാഴ്ചയാണിത്. കോന്നി–പ്ലാച്ചേരി റോഡ് വികസിപ്പിച്ചപ്പോൾ അമ്പലംപടിയിൽ ആനപ്പാറമലയിലേക്കു പോകുന്ന റോഡിന്റെ ഇരുവശത്തും ഓടയും നടപ്പാതയും നിർമിച്ചിരുന്നു. ഇതിനു കൈവരികളും സ്ഥാപിച്ചു. 

ആനപ്പാറമല റോഡിൽ നിന്ന് ഇറങ്ങിവരുന്നവർ വലത്തേ നടപ്പാതയിലൂടെ മുന്നോട്ടു നടന്നാൽ 15 മീറ്റർ‌ ദൂരം പിന്നിടുമ്പോൾ തിരികെ നടക്കേണ്ടിവരും. ഇവിടെ റോഡിൽ കലുങ്ക് നിർമിച്ചിരുന്നു. കലുങ്കിനു പാരപ്പറ്റും പണിതു. ഓടയിലെ വെള്ളം കലുങ്കിലേക്ക് ഒഴുക്കിവിടാൻ നിർമിച്ചിരിക്കുന്ന ഭാഗം തുറന്നു കിടക്കുകയാണ്. ഇതുമൂലം ശേഷിക്കുന്ന ഭാഗത്ത് ഓടയും നടപ്പാതയും പണിതിട്ടില്ല. ഇതാണ് കാൽനടക്കാർക്ക് പൊല്ലാപ്പായിരിക്കുന്നത്. ആസൂത്രണത്തിലെ പാളിച്ചയാണ് ഇവിടെ വിനയായത്. ബദൽ സംവിധാനവും ഒരുക്കിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com