ADVERTISEMENT

പത്തനംതിട്ട ∙ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കെ–റെയിൽ ദക്ഷിണ റെയിൽവേയ്ക്കു കൈമാറി. പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു പദ്ധതിച്ചെലവ് 3745 കോടി രൂപയാണ്. ദക്ഷിണ റെയിൽവേയുമായി നടത്തുന്ന തുടർചർച്ചകൾക്കു ശേഷം അന്തിമ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിലേക്ക് അയയ്ക്കും. പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് (ഡിപിആർ) ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. 

മുൻ പഠനങ്ങളിൽനിന്നു വ്യത്യസ്തമായി പാത കടന്നുപോകുന്ന വിവിധ മേഖലകളിലെ വാണിജ്യ സാധ്യതകൾ കൂടി ഉൾപ്പെടുത്തും. ശബരിമല സീസണിൽ മാത്രം തീർഥാടകരെത്തുന്ന പാത എന്നതിൽ നിന്നു മാറി വർഷം മുഴുവനും ചരക്കുനീക്കം സാധ്യമാക്കുന്നതിനും യാത്രക്കാരെ ലഭ്യമാക്കുന്നതിനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും. ചരക്കുലോറികൾ കയറ്റിക്കൊണ്ടു പോകുന്ന റോറോ ട്രെയിനുകൾ ഓടിക്കാനുള്ള സൗകര്യങ്ങളും മൂവാറ്റുപുഴ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലുണ്ടാകും. 

ലോറികൾ ട്രെയിനിലേക്ക് ഓടിച്ചുകയറ്റാനാവശ്യായ റാംപുകൾ ഈ സ്റ്റേഷനുകളിൽ ശുപാർശ ചെയ്തിട്ടുണ്ട്. ശബരിമല തീർഥാടകർക്കുള്ള വിശ്രമ മുറികളും അനുബന്ധ സൗകര്യങ്ങളും എരുമേലി സ്റ്റേഷനോട് േചർന്നു നിർമിക്കും. അതേ സമയം, പുതുക്കിയ എസ്റ്റിമേറ്റിന് അടിയന്തരമായി അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തുനൽകി.

രാജ്യത്തെ  ലക്ഷക്കണക്കിനു വരുന്ന ശബരിമല തീർഥാടകർക്കു സഹായകരമാകുന്ന പദ്ധതി കേരളത്തിലെ മലയോര ജില്ലകളുടെ വികസനത്തിൽ നിർണായക പങ്കു വഹിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗതിശക്തി പദ്ധതികൾക്കു കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതിനാൽ ശബരി പാതയ്ക്ക് ഇത്തവണ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആക്‌ഷൻ കൗൺസിലുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com