ADVERTISEMENT

തിരുവല്ല ∙ മാരാമൺ കൺവൻഷൻ ഫെബ്രുവരി 12 മുതൽ 19 വരെ നടക്കും. മണൽപരപ്പിലേക്കുള്ള പാലങ്ങളുടെ നിർമാണോദ്ഘാടനം ഇന്ന് 9ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിക്കും.മാർത്തോമ്മാ സഭയുടെ ചുമതലയിൽ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വം നൽകുന്ന മാരാമൺ കൺവൻഷന്റെ കമ്മിറ്റി രൂപീകരണയോഗത്തിൽ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ.അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ.സജി പി. സൈമൺ, ട്രഷറർ ജേക്കബ് സാമുവേൽ എന്നിവർ പ്രസംഗിച്ചു.

മാരാമൺ കൺവൻഷന്റെ 128-ാം യോഗത്തിന്റെ നടത്തിപ്പിനായി 23 സബ് കമ്മിറ്റികൾ രൂപീകരിച്ചതായി ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ് അറിയിച്ചു. കൺവൻഷൻ പന്തലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്താനും ആവശ്യമായ ഓല നൽകാനും താൽപര്യമുള്ളവർ ഡിസംബർ 20ന് മുൻപായി സുവിശേഷ പ്രസംഗ സംഘം ഓഫിസുമായി ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com