ADVERTISEMENT

കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. പി.വി. ബേബിക്കുട്ടിയെ ആദരിക്കാൻ യൂഹാനോൻ മാർത്തോമ്മാ ഹാളിൽ ഡിസംബർ മൂന്നിന് രാവിലെ 10 ന് സ്മൃതിസംഗമം നടത്തും. 1953 ൽ കോളജിനു തുടക്കമിടുന്നതു മുതൽ കെമിസ്ട്രി വിഭാഗത്തിലും പിന്നീട് 1989 ൽ വിരമിക്കുന്നതു വരെ മേധാവിയായും പ്രവർത്തിച്ച ഡോ. ബേബിക്കുട്ടിയുടെ 95–ാം പിറന്നാളും കെമിസ്ട്രി പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും.

കോളജ് മാനേജർ ഡോ. ഏബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ, ബെംഗളൂരു ഇസിസി മുൻ മേധാവി ഡോ. എം.ജെ. ജോസഫ്, ഏബ്രഹാം തോമസ്, പ്രിൻസിപ്പൽ ഡോ. കെ. റോയി ജോർജ് എന്നിവർ പ്രസംഗിക്കും. ബിഎസ്‌സി കെമിസ്ട്രി മുൻ വിദ്യാർഥികൾ ചേർന്നു രൂപീകരിച്ച ഡോ. പി. വി. ബേബിക്കുട്ടി എൻഡോവ്മെന്റ് മാനേജർക്കു കൈമാറും. വിവരങ്ങൾക്ക്: പ്രഫ. ഐസക് ഏബ്രഹാം 9495052576.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com