ADVERTISEMENT

ഇടമുറി ∙ ശബരിമല തീർഥാടനം രണ്ടാഴ്ച പിന്നിട്ടതു പിഡബ്ല്യുഡി അധികൃതർ അറിഞ്ഞമട്ടില്ല. സന്ധ്യക്കു ശേഷം മുക്കട–ഇടമൺ–അത്തിക്കയം ശബരിമല പാതയിലൂടെ പോകുമ്പോൾ വനത്തിൽ യാത്ര ചെയ്യുന്ന പ്രതീതിയാണ്. ഇരുവശവും വളർന്നു നിൽക്കുന്ന കാട് തെളിക്കാത്തതാണ് പൊല്ലാപ്പാകുന്നത്. എരുമേലിയിൽ നിന്ന് ശബരിമലയിലേക്കുള്ള വലിയ സ്വകാര്യ വാഹനങ്ങളെല്ലാം കടന്നു പോകുന്നത് ഇതിലെയാണ്. രാത്രിയിലും പകലും അയ്യപ്പന്മാരുടെ തിരക്കാണു റോഡിൽ.

പലയിടത്തും വാഹനങ്ങൾ വശങ്ങളിലേക്ക് ഒതുക്കാൻ പറ്റുന്നില്ല. കുഴിയാണോയെന്ന് അറിയാൻ പറ്റാത്ത വിധത്തിൽ കാടും പടലും വളർന്നു നിൽക്കുകയാണ്. മിക്കയിടത്തും വഴിവിളക്കുകളുമില്ല. ‌മുൻ കാലങ്ങളിൽ തീർഥാടനത്തിനു മുൻപ് പാതകൾ തെളിക്കുകയും അപകടങ്ങളൊഴിവാക്കാൻ വശങ്ങളിലെ തിട്ടകൾ, കല്ലുകൾ, തൂണുകൾ എന്നിവയ്ക്ക് കറുപ്പും വെളുപ്പും പെയിന്റ് പൂശുകയും ചെയ്തിരുന്നു. എന്നാൽ 3 വർഷമായി ഇതിനു പ്രത്യേക ഫണ്ട് അനുവദിക്കുന്നില്ല. അതാണ് വിനയായിരിക്കുന്നത്. ബദൽ സംവിധാനം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com