പൈപ്പ് പോയി, വീപ്പ വന്നു; അയ്യപ്പന്മാർ വിശ്രമിക്കണ്ട!

അത്തിക്കയം അറയ്ക്കമൺ ജംക്‌ഷനിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇറക്കി വച്ചിരിക്കുന്ന ടാർ വീപ്പകൾ.
അത്തിക്കയം അറയ്ക്കമൺ ജംക്‌ഷനിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇറക്കി വച്ചിരിക്കുന്ന ടാർ വീപ്പകൾ.
SHARE

അത്തിക്കയം ∙ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണു റോഡിൽ കിടന്ന പൈപ്പുകൾ നീക്കി അയ്യപ്പന്മാർക്ക് വിശ്രമ സൗകര്യം ഒരുക്കിയത്. നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ‘കൂനിന്മൽ കുരു’ എന്നു പറഞ്ഞതു പോലെ ടാർ വീപ്പകൾ ഇവിടെ ഇടം പിടിച്ചു. അത്തിക്കയം അറയ്ക്കമൺ ശബരിമല ഇടത്താവളത്തിലെ കാഴ്ചയാണിത്. അത്തിക്കയം വഴി കടന്നു പോകുന്ന അയ്യപ്പന്മാരുടെ വാഹനങ്ങൾ പാർക്കിങ് നടത്താനായി പാലം മുതൽ അറയ്ക്കമൺ ജംക്‌ഷൻ വരെ ഇരുവശത്തും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

അതിനു തടസ്സമായിട്ടാണ് പെരുനാട്–അത്തിക്കയം ജല വിതരണ പദ്ധതിക്കായുള്ള പൈപ്പുകൾ ഇറക്കിയിട്ടിരുന്നത്. നാറാണംമൂഴി പഞ്ചായത്ത് നിരന്തരം ഇടപെട്ടതിനെ തുടർന്ന് ബുധനാഴ്ചയാണ് പൈപ്പുകൾ ജല അതോറിറ്റി നീക്കിയത്. അന്നു രാത്രി തന്നെ ഇവിടെ റോഡ് പണിക്കായി ടാർ നിറച്ച വീപ്പകൾ ഇറക്കി. അയ്യപ്പന്മാരുടെ കൂടുതൽ വാഹനങ്ങളെത്തിയാൽ ടാറിങ്ങിൽ പാർ‌ക്ക് ചെയ്യേണ്ട സ്ഥിതിയാണ്. ടാർ വീപ്പകൾ നീക്കി അയ്യപ്പന്മാർക്ക് സൗകര്യം ഒരുക്കുകയാണ് വേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS