ഒരുക്കാം, വർണം നിറയും ക്രിസ്മസ് ട്രീകൾ

പത്തനംതിട്ട നഗരത്തിലെ കടയിൽ വിൽപനയ്ക്കായി തയാറാക്കിയ ക്രിസ്മസ് ട്രീ.
പത്തനംതിട്ട നഗരത്തിലെ കടയിൽ വിൽപനയ്ക്കായി തയാറാക്കിയ ക്രിസ്മസ് ട്രീ.
SHARE

പത്തനംതിട്ട ∙ മഞ്ഞുപെയ്യുന്ന രാത്രിയുടെ സൗന്ദര്യം ഇരട്ടിയാക്കി വർണ മനോഹരമായ ക്രിസ്മസ് ട്രീകൾ മിന്നിത്തിളങ്ങുന്നു. ഡിസംബറായതോടെ ഗ്രാമങ്ങളിലടക്കം കച്ചവട സ്ഥാപനങ്ങളിൽ ട്രീകൾ വിൽപനയ്ക്കായി തയാറാക്കിക്കഴിഞ്ഞു. പിരമിഡിന്റെ ആകൃതിയിൽ വിവിധ വലുപ്പത്തിലും വിലയിലുമുള്ളവ ലഭ്യമാണ്.പച്ചനിറത്തിലുള്ളവയാണ് ഏറെയും. പൈൻ മരത്തിന്റെ ഇല പോലെയുള്ളവ വെള്ളനിറത്തിലും വാങ്ങാൻ കിട്ടും. 300 രൂപ മുതൽ മുകളിലേക്കു വിലയുള്ളതും ഒരടി മുതൽ 8 അടി വരെ നീളമുള്ളതുമായ ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്.

 ഇനി വീടുകളിലും സ്ഥാപനങ്ങളിലും ട്രീകൾ ഒരുക്കുന്ന തിരക്കിലാകും. ക്രിസ്മസ് രാത്രിയിൽ ദേവാലയങ്ങളിലും ട്രീ സ്ഥാപിക്കും.ഇവയിൽ ബലൂണുകളും പലനിറങ്ങളിലുള്ള ബോളുകളും ചെറിയ നക്ഷത്രങ്ങളും ആശംസാകാർഡുകളും സമ്മാനപ്പൊതികളുമെല്ലാം കെട്ടിത്തൂക്കും. വിവിധ നിറങ്ങളിൽ മിന്നിത്തിളങ്ങുന്ന എൽഇഡി ലൈറ്റുകൾ കൂടിയാകുമ്പോൾ ട്രീ ഒരുക്കുന്നത് പൂർത്തിയാകും. കടകളിൽ നിന്നു വാങ്ങാതെ വീടുകളിൽ തന്നെ ട്രീ നിർമിക്കുന്നവരുണ്ട്. ഇതിനുള്ള സാധനങ്ങളെല്ലാം വാങ്ങാൻ കിട്ടുകയും ചെയ്യും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS