തീർഥാടകർക്കുൾപ്പെടെ ഡോർമിറ്ററി സൗകര്യമൊരുക്കും: മന്ത്രി വീണ

പത്തനംതിട്ടയിൽ നിന്നു ഗവിയിലേക്കുള്ള കെഎസ്ആർടിസി വിനോദയാത്രാ ബസിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.
പത്തനംതിട്ടയിൽ നിന്നു ഗവിയിലേക്കുള്ള കെഎസ്ആർടിസി വിനോദയാത്രാ ബസിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു.
SHARE

പത്തനംതിട്ട∙കെഎസ്ആർടിസി ഡിപ്പോയിൽ ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ രാത്രി താമസത്തിനുള്ള സൗകര്യം ഒരുക്കുമെന്നു മന്ത്രി വീണാ ജോർജ്. പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്രാ പാക്കേജ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശബരിമല തീർഥാടകർക്കും മറ്റ് യാത്രക്കാരും ഉൾപ്പെടെ 37 പേർക്ക് രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യങ്ങൾ എംഎൽഎ ഫണ്ട് വിനിയോഗിച്ച് ഒരുക്കും.

കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡിപ്പോയാണ് പത്തനംതിട്ട കെഎസ്ആർടിസിയെന്നും മന്ത്രി പറഞ്ഞു. പാക്കേജ് ടൂറിന്റെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക.  ഈ മാസം 30 വരെയുള്ള ബുക്കിങ് കഴിഞ്ഞതു ജനങ്ങൾ ഇത് ഏറ്റെടുത്തതിന്റെ തെളിവാണെന്നു മന്ത്രി പറഞ്ഞു.പത്തനംതിട്ടയിൽ നിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ് ഉൾപ്പെടെ 1300 രൂപയാണ് യാത്രാ നിരക്ക്.

ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം. തുടർന്ന് ബോട്ടിങ്ങും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയിൽ എത്തും. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്.

നിലവിൽ ഗവിയിലേക്ക് രണ്ട് ഓർഡിനറി സർവീസ് പത്തനംതിട്ടയിൽ നിന്നു ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും. ഇതിന് മാറ്റമുണ്ടാകില്ല. ഡിടിഒ തോമസ് മാത്യു, വാർഡ് അംഗം എസ്. ഷമീർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ജി.ഗിരീഷ് കുമാർ, ആർ.അജി, എസ്. സുജിത്ത്, ടി. വേണുഗോപാൽ, നൗഷാദ് കണ്ണങ്കര, പി.കെ ജയപ്രകാശ്, ബജറ്റ് ടൂറിസം കൗൺസിൽ പ്രതിനിധികളായ സുമേഷ്, സന്തോഷ്, ആർ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS