നിലയ്ക്കൽ ശുദ്ധജല പദ്ധതിക്കു പുതുജീവൻ നൽകാൻ ശ്രമം; പുതിയ കരാറിനു തീരുമാനം

SHARE

ശബരിമല ∙ നിർമാണം മുടങ്ങിയ നിലയ്ക്കൽ ശുദ്ധജല പദ്ധതിയുടെ കരാറുകാരനെ ഒഴിവാക്കുന്നു.സംഭരണി, പൈപ്പ് ലൈൻ എന്നിവ സ്ഥാപിക്കാനുള്ള വനഭൂമിയും പ്രധാന പാതയുടെ വശങ്ങളിലൂടെ പൈപ്പ് ലൈൻ വലിക്കുന്നതിനും അനുമതി കിട്ടാൻ വൈകിയതും ഒന്നിനു പിന്നാലെ ഒന്നായി ഉണ്ടായ മറ്റു തടസ്സങ്ങളും കാരണം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു കരാറുകാരൻ പോയി.95 കോടി രൂപ ചെലവ് പ്രതീക്ഷിച്ചു 8 വർഷം മുൻപ് തുടങ്ങിയതാണ് നിലയ്ക്കൽ ശുദ്ധജല പദ്ധതി. കക്കാട്ടാറ്റിൽ നിന്നാണ് ഇതിനാവശ്യമായ വെള്ളം പമ്പു ചെയ്യുന്നത്.

ശുദ്ധീകരിച്ച വെള്ളം പൈപ്പ് വഴി നിലയ്ക്കൽ എത്തിച്ച് 3 സ്ഥലങ്ങളിലെ സംഭരണികളിൽ നിറയ്ക്കാൻ ആയിരുന്നു ലക്ഷ്യമിട്ടത്.കക്കാട്ടാറു മുതൽ നിലയ്ക്കൽ വരെ 21 കിലോമീറ്റർ ദൂരത്തിലാണു ശുദ്ധജല പൈപ്പ് സ്ഥാപിക്കേണ്ടത്. 500 മീറ്റർ വ്യാസമുള്ള വലിയ പൈപ്പാണ് സ്ഥാപിക്കേണ്ടത്.നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ 3 പാർക്കിങ് മേഖലകളിൽ 20 ലക്ഷം ലീറ്റർ വീതമുള്ള 3 സംഭരണികളും പദ്ധതിയിൽ ഉണ്ട്.ആങ്ങമൂഴി മുതൽ നിലയ്ക്കൽ വരെ ശുദ്ധജല പൈപ്പ് സ്ഥാപിക്കാനുള്ള പണികൾ പാതി വഴിയിൽ മുടങ്ങി. പ്ലാപ്പള്ളി-ആങ്ങമൂഴി റോഡിൽ ശുദ്ധജല പൈപ്പിട്ടു. പാർക്കിങ് ഗ്രൗണ്ടിലെ സംഭരണിയുടെ പണി പകുതിയായപ്പോൾ മുടങ്ങി.

കടുത്ത ശുദ്ധജല ക്ഷാമത്തിലാണ് നിലയ്ക്കൽ.പമ്പയിൽ നിന്നു ടാങ്കർ ലോറിയിലാണ് ഇവിടെ വെള്ളം എത്തിക്കുന്നത്. നിലയ്ക്കലിലെ ശുചിമുറികളിലേക്കു ആവശ്യത്തിനു വെള്ളം തികയുന്നില്ല.നിലയ്ക്കൽ ശുദ്ധജല പദ്ധതി പൂർത്തിയാകാതെ ഇവിടുത്തെ ജലക്ഷാമത്തിനു പരിഹാരമാകില്ല. നിർമാണം ഉപേക്ഷിച്ചു പോയ കരാറുകാരനെ ഒഴിവാക്കി വീണ്ടും ടെൻഡർ ക്ഷണിക്കാനാണു ജല അതോറിറ്റിയുടെ തീരുമാനം, കരാറുകാരൻ നഷ്ട പരിഹാരം തേടി കോടതിയെ സമീപിച്ചാൽ വീണ്ടും കാലതാമസം ഉണ്ടാകും. മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത അവലോകന യോഗത്തിലും വിഷയം ചർച്ച ചെയ്തു. കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡറുമായി മുന്നോട്ടുപോകാനാണ് ഉന്നതതല യോഗത്തിലെ തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS