ADVERTISEMENT

സീതത്തോട്∙കിഴക്കൻ മേഖലയിൽ ‘തൊഴിൽ’ കടുത്ത പ്രതിസന്ധിയിൽ. കൂലി വേല പോലും ഇല്ലാത്ത സ്ഥിതി. സാമ്പത്തികമായി ഇടത്തരം കുടുംബങ്ങൾ വളരെ പ്രയാസത്തിൽ.നിരവധി കുടുംബങ്ങൾ പട്ടിണിയുടെ വക്കിൽ.റബർ ടാപ്പിങ്, തടി ലോഡിങ്, കൃഷി അനുബന്ധ പണികൾ തുടങ്ങിയവയാണ് ഇടത്തരം കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗങ്ങൾ. റബർ വിലയിൽ വന്ന വലിയ കുറവു കാരണം ഏക്കർ കണക്കിനു സ്ഥലം കാടുമൂടി കിടക്കുന്നു. കൂലിക്ക് ആളിനെ നിർത്തി ടാപ്പിങ് നടത്തിയാൽ സാമ്പത്തികമായി ഒരു മെച്ചവും ഇല്ലാത്ത സ്ഥിതിയാണെന്നാണു തോട്ടം ഉടമകൾ പറയുന്നത്.

കുറെ മാസങ്ങളായി കിഴക്കൻ മേഖലയിൽ നിന്നു മരങ്ങൾ മുറിക്കാൻ നിയമപരമായി അനുമതിയില്ല. ഇതോടെ തടി ലോഡിങ് പൂർണമായും നിലച്ചു. നിലവിൽ റബർ, അൽബീസ എന്നീ മരങ്ങൾ മാത്രമാണു മുറിക്കാനാകുന്നത്. ഇതാകട്ടെ വല്ലപ്പോഴും മാത്രമാണു നടക്കുന്നത്.തടി മേഖലയിൽ വന്ന പ്രതിസന്ധി കാരണം നൂറ് കണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ലോഡിങ്, മരം മുറിക്കുക എന്നിവയെ ആശ്രയിച്ചായിരുന്നു നിരവധി യുവാക്കൾ കഴിഞ്ഞിരുന്നത്.തെങ്ങ്, കമുക് എന്നിവയിൽ കയറി വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം കൂടി വരുകയാണ്. അടയ്ക്കയ്ക്കു നിലവിൽ ഭേദപ്പെട്ട വിലയുണ്ട്. 

കാലിത്തീറ്റ. കോഴിത്തീറ്റ എന്നിവയ്ക്കു അമിതമായി വില ഉയർന്നതോടെ ചെറുകിട കന്നുകാലി പരിപാലനവും കോഴി വളർത്തലും ലാഭകരമല്ലാത്ത അവസ്ഥയാണെന്നു ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.അരിയുടെ അടക്കമുള്ള വിലവർധനയും കൂടിയായതോടെ വീട്ടുചെലവും ഗണ്യമായി കൂടി. കുട്ടികളുടെ പഠനച്ചെലവുകളും ആയതോടെ  കടുത്ത പ്രതിന്ധിയിൽ കൂടിയാണ്  ഇടനിലക്കാർ കടന്ന് പോകുന്നത്.  വ്യാപാര മേഖലയിലും  മന്ദതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com