ചന്ദനപ്പള്ളി ∙ മിഡ്ജസ് വിഭാഗത്തിൽ പെട്ട ഈച്ച ശല്യം കാരണം ബുദ്ധിമുട്ട് അനുഭവിച്ച കൊടുമൺ പഞ്ചായത്തിലെ ഇടത്തിട്ട പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഫോഗിങ് നടത്തി. ഈച്ച ശല്യത്തിന് വൻതോതിൽ കുറവ് അനുഭവപ്പെട്ടതായി സ്ഥലവാസികൾ അഭിപ്രായപ്പെട്ടു.
വർഷങ്ങളായി ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീണ്ടു നിന്നിരുന്ന പ്രശ്നത്തിനാണ് ആരോഗ്യ വകുപ്പ് നടപടിയിലൂടെ പരിഹാരം കണ്ടത്. വാർഡ് ശുചിത്വ കമ്മിറ്റിയിൽ നിന്നാണ് ഫോഗിങിന് ആവശ്യമായ തുക കണ്ടെത്തിയത്.പഞ്ചായത്തംഗം ടി.എസ്. രാജു, ഹെൽത്ത് ഇൻസ്പെക്ടർ അനിതകുമാരി എന്നിവർ നേതൃത്വം നൽകി.