പത്രം വരാൻ വൈകിയെന്ന് ആരോപിച്ച് വിതരണക്കാരനെ ആക്രമിച്ചു

chandran
പത്ര വിതരണത്തിനിടെ കത്തികുത്തേറ്റ പി.എസ്. ചന്ദ്രൻ.
SHARE

പത്തനംതിട്ട ∙ മലയാലപ്പുഴ നല്ലൂരിൽ പത്ര വിതരണക്കാരനെ ടാപ്പിങ് കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. ഇന്നലെ രാവിലെ പത്രം വിതരണം ചെയ്യുന്നതിനിടെയാണ് പി.എസ്.ചന്ദ്രന് നേരെ ആക്രമണം ഉണ്ടായത്. പത്രം വരാൻ വൈകിയെന്ന് ആരോപിച്ചാണ് ചന്ദ്രനെ മർദിച്ചത്. ഇന്നലെ രാവിലെ പത്രം ഇടാൻ ചെന്നപ്പോഴാണ് ആക്രമണമുണ്ടായത്. കത്തി ഉപയോഗിച്ച് കുത്താൻ ചെന്നപ്പോൾ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചന്ദ്രന്റെ ഇടതുകൈക്ക് പരുക്ക് ഏൽക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവുമായി ബന്ധപ്പെട്ട് പൊല്യാട്ട് ഗോപിനാഥൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS