പത്തനംതിട്ട ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

pathanamthitta-ariyan-map
SHARE

സെമിനാർ 9ന്

പുന്നയ്ക്കാട്∙ മാലിന്യ വിമുക്ത ഹരിത  ജില്ല സെമിനാർ 9ന് 3.30 ന് സമിതി ഓഫിസിൽ നടക്കും.  ഗ്രാമവികസന സമിതി, റിയാക്ട് ഏഷ്യയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും.    ശുചിത്വ കൗൺസിൽ അംഗം ഡോ.മാത്യു കോശി പുന്നയ്ക്കാട് അധ്യക്ഷനാകും.

ഗതാഗതം നിയന്ത്രണം

പത്തനംതിട്ട ∙ കൈപ്പട്ടൂർ വളളിക്കോട് റോഡിൽ മായാലിൽ ജംക്‌ഷനിൽ കലുങ്ക് പണി നടക്കുന്നതിനാൽ ഇന്നു മുതൽ ഒരു മാസത്തേക്ക് ഗതാഗതം പൂർണമായും നിയന്ത്രിച്ചു. കൈപ്പട്ടൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വെളളപ്പാറ ചന്ദനപ്പളളി വഴി വളളിക്കോട് ഭാഗത്തേക്കും വളളിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചന്ദനപ്പളളി-വെളളപ്പാറ വഴി കൈപ്പട്ടൂർ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടക്കം

∙ എണ്ണശേരിൽപടി, സീയോൻകുന്ന്, ഗണപതിക്കുളം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

∙ ഈട്ടിമൂട്, കൈതപ്പറമ്പ്, അഞ്ചുമുറി കട, വാണിയംകാട്, കോടിയാട്ട് കാവ് സ്ഥലങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS