ഓട്ടോറിക്ഷാ താഴ്ചയിലേക്കു മറ‍ിഞ്ഞു

autorickshaw-accident
ചുഴുകുന്നിൽപടി–കക്കാട്ടുകുഴിപടി റോഡിലെ കുഴിമൂട്ടിൽപടിയിൽ‌ മറിഞ്ഞ ഓട്ടോറിക്ഷ.
SHARE

ഇടപ്പാവൂർ ∙ നാൽപത് അടിയോളം താഴ്ചയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. 2 വയസ്സുകാരനടക്കം 3 പേർ സാരമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ഇടപ്പാവൂരിനു സമീപം ചുഴുകുന്നിൽപടി–കക്കാട്ടുകുഴിപടി റോഡിൽ കുഴിമൂട്ടൽപടിയിൽ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. കൊറ്റനാട് സുഭാഷ് ഭവനിൽ സുഭാഷ്, ഭാര്യ അശ്വിനി, മകൻ ഇവ എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്.വീതി കുറഞ്ഞ റോഡാണിത്. വശം വരെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.വശത്തെ കെട്ടിനു മുകളിലായി ഷീറ്റ് വച്ചിരിക്കുകയായിരുന്നു.അതിൽ ഇടിച്ചാണ് ഓട്ടോ മറിഞ്ഞത്. യാത്രക്കാർ ചികിത്സ തേടി. ഇവിടെ വശം കെട്ടി ബലപ്പെടുത്തിയില്ലെങ്കിൽ തുടർന്നും അപകടം സംഭവിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS