ADVERTISEMENT

ശബരിമല ∙ മണ്ഡല മകരവിളക്കു തീർഥാടനത്തിനുള്ള സ്പെഷൽ സർവീസ് നടത്താൻ കെഎസ്ആർടിസിയിൽ ബദലി ഡ്രൈവറും കണ്ടക്ടറും ഇന്ന് മുതൽ ജോലിക്ക് ഇറങ്ങും. ദിവസ വേതന അടിസ്ഥാനത്തിലാണ് ഇവരെ നിയമിക്കുന്നത്. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലായി 1765 കണ്ടക്ടർമാർ, 1062 ഡ്രൈവർമാർ എന്നിവരെയാണ് നിയമിച്ചത്. ജില്ലാ അടിസ്ഥാനത്തിലാണ് ഇവരുടെ തിരഞ്ഞെടുപ്പ് നടത്തിയത്.

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്.ഓരോ ജില്ലയിലും നിയമനം ലഭിച്ച ഡ്രൈവർ, കണ്ടക്ടർ എന്ന ക്രമത്തിൽ:പത്തനംതിട്ട- 61, 154,  കൊല്ലം 182, 157, ആലപ്പുഴ 24, 116, കോട്ടയം 108, 195, എറണാകുളം- 68, 248, ഇടുക്കി 76, 147,തൃശൂർ 16, 141, പാലക്കാട് 74, 112, മലപ്പുറം- 41. 84, കോഴിക്കോട് 66, 92, വയനാട് 84, 124, കണ്ണൂർ- 55, 118, കാസർകോട് 41, 77.2012ൽ കാലഹരണപ്പെട്ട   കെഎസ്ആർടിസി ഡ്രൈവർ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉണ്ടായിരുന്നവരും  2013ൽ  കാലാവധി കഴിഞ്ഞ റിസർവ് കണ്ടക്ടർ പട്ടികയിൽ ഉണ്ടായിരുന്നവരുമാണ് ഇവർ.ഇതിനു പുറമേ റാങ്ക് പട്ടികയിൽ ഉൾപ്പെടാതെ പോയവരെയും ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കിയ പട്ടികയിൽ ഉണ്ട്. ഒരു ഡ്യൂട്ടിക്ക് 715 രൂപയാണ് ഇവരുടെ പ്രതിഫലം.

8 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം ജോലി നോക്കേണ്ടിവരുന്ന ഓരോ മണിക്കൂറിനും 130 രൂപ വീതം ലഭിക്കും.10,000 രൂപ വീതം ഇവർ കോർപറേഷനിൽ കരുതൽ മൂലധനമായി കെട്ടിവയ്ക്കണം. കോർപറേഷന്റെ നിബന്ധനകൾ പാലിക്കാമെന്നു സമ്മതപത്രവും ഒപ്പിട്ടു നൽകണം. അപകടം ഉണ്ടായാൽ ഉത്തരവാദി ഡ്രൈവറാണ്. ഒരു ലക്ഷം രൂപയിൽ കൂടുതൽ നഷ്ടം വരുത്തിയാൽ ആനുപാതികമായി ഡ്രൈവറുടെ ശമ്പളത്തിൽനിന്നു പിടിക്കും.കെഎസ്ആർടിസിയിൽ ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ കുറവ് ഇതിലൂടെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല തീർഥാടനം കഴിഞ്ഞാലും ഇവരെ നിലനിർത്താനാണ് ഉദ്ദേശിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com