ADVERTISEMENT

റാന്നി ∙ പശുക്കൾക്ക് ഇൻഷുറൻസ് എടുക്കുന്നതിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ 2,500 രൂപ കൈക്കൂലി വാങ്ങിയ വെറ്ററിനറി സർജനെ പൊലീസ് വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശിയായ പെരുനാട് മൃഗാശുപത്രിയിലെ ഡോ. ബിലോണി ചാക്കോയാണ് അറസ്റ്റിലായത്. റാന്നി പെരുനാട് പഞ്ചായത്തിലെ മുക്കം വെള്ളൂക്കുഴിയിൽ ഗീത സതീഷിന്റെ വീട്ടിലാണ് സംഭവം. ക്ഷീര കർഷകയാണ് അവർ. 10 പശുക്കളെ വളർത്തുന്നുണ്ട്.

ഡോക്ടറുടെ ചുമതലയിൽപെട്ടതാണ് അവയെ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. പശു ഒന്നിന് 300 വീതമാണ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് ഗീത വിജിലൻസിന് പരാതി നൽകുകയായിരുന്നു. ഗീത നൽകിയ നോട്ടുകൾ തന്നെയാണ് വിജിലൻസ് അവരുടെ കൈവശം മടക്കി നൽകിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് ഒന്നരയോടെ ഡോക്ടർ വീട്ടിലെത്തിയപ്പോൾ‌ പണം കൊടുത്തു. പിന്നാലെ വിജിലൻസ് പിടികൂടുകയായിരുന്നു. മറ്റൊരു ജില്ലയിൽ ജോലി നോക്കിയപ്പോൾ വിജിലൻസ് നടത്തിയ പരിശോധനയിൽ ഡോക്ടറുടെ കൈവശം കണക്കിലധികം പണം കണ്ടെത്തിയിരുന്നെന്ന് വിജിലൻസ് പറഞ്ഞു.

ഗീത സുരേഷിന്റെ വീട്ടിലെ ഒരു പശു ചത്തപ്പോഴും പോസ്റ്റ്മോർട്ടം നടത്തി സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ വാങ്ങിയിരുന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈഎസ്പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ സിഐമാരായ അനിൽകുമാർ, അഷറഫ്, രാജീവ്, എഎസ്ഐമാരായ അനിൽ, ഷാജി പി.ജോൺ, എൻ.രാജേഷ്, മണിലാൽ, രാജീവ്, എസ്‌സിപിഒമാരായ ആർ.പി.രാജേഷ്, ജിനുമോൻ, സലിം, ഗീവർഗീസ്, അനീഷ് മോഹൻ, രേഷ്മരാജ് എന്നിവരാണ് റെയ്ഡ് നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com