കൗൺസലിങ് കോഴ്സ്: തിരുവല്ല ∙ മാർത്തോമ്മാ സുവിശേഷക സേവികാ സംഘം നടത്തുന്ന കേരള സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം 31 ന് അവസാനിക്കും. 9207267625.
അധ്യാപക ഒഴിവ്
വെണ്ണിക്കുളം ∙ ഗവ. പോളിടെക്നിക് കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് 11ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടെ എംഎസ്\സി ബിരുദം, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
ബിഎസ്എൻഎൽ മേള നാളെ മുതൽ
അടൂർ∙ ഗ്രാമീണ മേഖലയിൽ സൗജന്യമായി ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ഭരത് ഉദ്യമി പ്രകാരമുള്ള ബിഎസ്എൻഎൽ ഫൈബർ കണക്‌ഷനു വേണ്ടിയുള്ള പ്രത്യേക മേള നാളെയും 28നും ഏറത്ത് പഞ്ചായത്ത് ഓഫിസിനു സമീപത്തായി നടക്കും. ഈ പദ്ധതി പ്രകാരം മോഡവും ഇൻസ്റ്റലേഷൻ ചാർജും സൗജന്യമാണ്. വിച്ഛേദിക്കപ്പെട്ട ലാൻഡ്‌ലൈൻ നമ്പരുകൾ സൗജന്യമായി ഫൈബർ കണക്‌ഷനായി പുനഃസ്ഥാപിക്കാം. ഏറത്ത് പഞ്ചായത്ത് പരിധിയിലുള്ളവർക്കും ഏനാത്ത്, ഇളംഗമംഗലം, മണ്ണടി ഏരിയാകളിലുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 04734–228000.
അധ്യാപക ഒഴിവ്
ഈട്ടിച്ചുവട് ∙ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നാളെ 2ന് അഭിമുഖത്തിനെത്തണം.