പുഷ്പമേളയിൽ തിരക്കേറി

തിരുവല്ല പുഷ്പമേള നഗറിൽ നിന്ന്
SHARE

തിരുവല്ല ∙ഹോർട്ടികൾചറൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗരസഭ മൈതാനത്ത് നടത്തുന്ന പുഷ്പമേളയിൽ തിരക്കേറി. നഗരസഭാ മൈതാനത്ത് 60,000 ചതുരശ്ര അടി സ്ഥലത്താണ് തിരുവല്ല പുഷ്പമേള ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്‌മെന്റ് പാർക്ക്, കുടുംബശ്രീ ഫുഡ് കോർട്ട് ,വിവിധ വൃക്ഷങ്ങളുടെയും പൂക്കളുടെയും കാർഷിക പ്രദർശനം എന്നിവയ്ക്കൊപ്പം വാട്ടർ പ്യൂരിഫയർ , ഫാൻസി ഉൽപന്നങ്ങൾ, സൗന്ദര്യ വർധന ഉൽപന്നങ്ങൾ,ആദിവാസി ഹെയർ ഓയിൽ ,വിവിധതരം മോപ്പുകൾ തുടങ്ങിയവയുടെ സ്റ്റാളുകളും മേളയിൽ പ്രവർത്തിക്കുന്നു. ഇന്ന് വൈകി 6.30 ന് തിരുവല്ലയിലെ വിവിധ കലാകാരൻമാരെ ആദരിക്കും. മാത്യു.ടി.തോമസ്.എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ സാം ഈപ്പൻ അധ്യക്ഷത വഹിക്കും. കലക്ടർ ദിവ്യ എസ്.അയ്യർ മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS