സ്വയംവരം സിനിമയുടെ അൻപതാം വാർഷികം; പഞ്ചായത്തുകൾ 5000 രൂപ വീതം നൽകാൻ ഉത്തരവ്

swayamvaram-9
SHARE

പത്തനംതിട്ട∙ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വരെ വീതം തനതു ഫണ്ടിൽ നിന്നു നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്. 53 പഞ്ചായത്തുകളാണു ജില്ലയിലുള്ളത്.  വാർഷികാഘോഷ സമിതി കൺവീനറുടെ അപേക്ഷ പരിഗണിച്ചാണു സർക്കാർ നടപടിയെന്നും  23ന്റെ ഉത്തരവിൽ പറയുന്നു. 

തനതു ഫണ്ടിൽ നിന്നു പണം നൽകണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് അനുമതി നൽകണമെന്നതിനാൽ എത്ര പഞ്ചായത്തുകൾ പണം നൽകാൻ മുന്നോട്ടു വരുമെന്നു  വ്യക്തമല്ല. സ്വയംവരം സിനിമയുടെ 50–ാം വാർഷികാഘോഷ പരിപാടി അടൂരിലാണു നടക്കുക. ശുചിത്വ മിഷൻ കോൺക്ലേവിന് 25,000 രൂപ വരെ പഞ്ചായത്തുകൾ നൽകണമെന്ന ഉത്തരവിനു തൊട്ടുപിന്നാലെയാണു സിനിമയുടെ വാർഷികത്തിനും പണം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS