പന്തളം ∙ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 17 വർഷം മുൻപ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ മാവേലിക്കര തഴക്കര കാെയ്യത്ത് വീട്ടിൽ അനീഷിനെയാണ്(39) വീടിനടുത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പന്തളം സ്റ്റേഷനിലെ കേസ് കൂടാതെ മറ്റ് ചില സ്റ്റേഷനുകളിലും മോഷണക്കേസിൽ പ്രതിയാണ് ഇയാൾ.
മാവേലിക്കര പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതാണ്. എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ 4 ദിവസമായി നിരീക്ഷിച്ച ശേഷം സിപിഒമാരായ എസ്.അൻവർഷ, കെ.ആർ.രാജേഷ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.