ADVERTISEMENT

പത്തനംതിട്ട ∙ കെഎസ്ആർടിസി പുതിയതായി തുടങ്ങുന്ന അഞ്ചൽ-മുണ്ടക്കയം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ചെയിൻ സർവീസിന് 22 ബസുകൾ. ഷെഡ്യൂളും സമയവും നിശ്ചയിച്ചു. ഇതനുസരിച്ച് പത്തനംതിട്ട 7, പുനലൂർ 7, പത്തനാപുരം 3, എരുമേലി 2, പൊൻകുന്നം 3 എന്നീ കണക്കിൽ ബസുകൾ ലഭിക്കും. അഞ്ചൽ 44, മുണ്ടക്കയം 38 ട്രിപ്പുകൾ ഉണ്ടാകും. പത്തനംതിട്ടയിൽനിന്നു മുണ്ടക്കയത്തിനുള്ള ആദ്യ ട്രിപ്പ് പുലർച്ചെ 4.55ന് തുടങ്ങും. 20 മിനിറ്റ് ഇടവിട്ട് ബസ് ഉണ്ടാകും. അഞ്ചലിൽനിന്നു മുണ്ടക്കയത്തിനുള്ള ആദ്യ ബസ് 5.40ന് പുറപ്പെടും. ജീവനക്കാർക്ക് 8 മണിക്കൂർ ഡ്യൂട്ടിയാണ്. രാവിലെ തുടങ്ങുന്ന ഷെഡ്യൂളിലെ ജീവനക്കാർക്ക് ഉച്ചയോടെ ജോലി കഴിയും. ഉച്ചകഴിഞ്ഞു തുടങ്ങുന്നവർക്കു രാത്രി 9.10ന് ഡ്യൂട്ടി അവസാനിക്കുന്ന വിധത്തിലാണ് ഷെഡ്യൂൾ. ഡിപ്പോകൾക്കു ബസ് ലഭിച്ചാൽ ഉടൻ സർവീസ് തുടങ്ങും.

ചന്ദനക്കാംപാറയ്ക്ക് സൂപ്പർ ഫാസ്റ്റ്

പത്തനംതിട്ട ∙ രാത്രി യാത്രക്കാർക്ക് ആശ്വാസവുമായി മലബാർ മേഖലയിലേക്ക് ഒരു ബസ് കൂടി. കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിൽനിന്ന് ചന്ദനക്കാംപാറയ്ക്കു സൂപ്പർ ഫാസ്റ്റ് ബസാണ് തുടങ്ങുന്നത്. കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ, വൈറ്റില, എറണാകുളം, വരാപ്പുഴ, കൊടുങ്ങല്ലൂർ, തൃപ്രയാർ, ഗുരുവായൂർ, കുറ്റിപ്പുറം, കോട്ടയ്ക്കൽ, കോഴിക്കോട്, വടകര, മാഹി, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, ശ്രീകണ്ഠപുരം, പയ്യാവൂർ വഴിയാണ് ചന്ദനക്കാംപാറ എത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com