ADVERTISEMENT

അപേക്ഷ ക്ഷണിച്ചു : പത്തനംതിട്ട ∙ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടിയിലേക്ക് 18നും 35നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്, സിസിടിവി സൂപ്പർവൈസർ എന്നീ കോഴ്സുകളിലെ 4 മാസത്തെ പരിശീലനത്തിന് 10, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 9048088100

കക്കാട്ടാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം

പത്തനംതിട്ട ∙ കക്കാട് പവർ ഹൗസിലെ ജനറേറ്ററുകളുടെ തകരാർ മൂലം പ്രവർത്തനം നിർത്തിവച്ചിരിക്കുന്നതിനാൽ മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തി ജലം കക്കാട് ആറിലേക്ക് ഒഴുക്കി വിടുന്നു. ആറിന്റെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് കലക്ടർ ‍ഡോ.ദിവ്യ എസ്.അയ്യർ അറിയിച്ചു.

വൈദ്യുതി മുടക്കം

∙കിളിക്കോട്, ഗിരിദേവൻ മലനട, പറക്കോട് സ്ഥലങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.

∙ കുളനട സെക്‌ഷൻ പരിധിയിൽ കുളനട ടൗണിലും പരിസര പ്രദേശങ്ങളിലും ഇന്ന് 9 മുതൽ 5 വരെ .

പോളിടെക്നിക് അധ്യാപക ഒഴിവ്

അടൂർ∙ ഗവ. പോളിടെക്നിക് കോളജിൽ താത്കാലിക ഒഴിവിലേക്ക് ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് എന്നിവയിൽ ഓരോ ഒഴിവുകളിലേക്കാണു നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂർ ഗവ. പോളിടെക്നിക് കോളജിൽ ഹാജരാകണം.

ഗതാഗതനിയന്ത്രണം

അടൂർ∙ കെപി റോഡിൽ പറക്കോട് മുതൽ പട്ടാഴിമുക്ക് വരെയുളള ഭാഗത്ത് ഇന്ന് ടാറിങ് പണികൾ നടക്കുന്നതിനാൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com