ADVERTISEMENT

കോല‍ഞ്ചേരി ∙ മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ചു നിർമിച്ച ‘ഗോൾഡൻ ജൂബിലി ബ്ലോക്കിന്റെ’ കൂദാശ നാളെ 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. ആശുപത്രി വൈസ് പ്രസി‍ഡന്റുമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവർ സഹകാർമികത്വം വഹിക്കും.

പുതിയ ബ്ലോക്കിൽ റജിസ്ട്രേഷൻ, അത്യാഹിത വിഭാഗം, ഫാർമസി, റസ്റ്ററന്റ് എന്നിവയുണ്ടാകും. ഇവിടെ രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കാൻ ജീവനക്കാരുടെ സേവനം ലഭ്യമാണ്. ആശുപത്രി ചെലവുകൾ, ഇൻഷുറൻസ് പരിരക്ഷ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. വിശാലമായ വെയ്റ്റിങ് ഏരിയയുമുണ്ട്.

നവീകരിച്ച അത്യാഹിത വിഭാഗത്തിൽ രോഗാവസ്ഥയുടെ തീവ്രത അനുസരിച്ച് 3 മേഖലകളായി തിരിച്ചാണ് സേവനം ഒരുക്കിയിരിക്കുന്നത്. സിടി സ്കാൻ, അൾട്ര സൗണ്ട് സ്കാൻ എന്നിവ അത്യാഹിത വിഭാഗത്തിൽ സജ്ജീകരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും അതിവേഗ ചികിത്സ ലഭ്യമാക്കാനായി ‘ഫാസ്റ്റ് ട്രാക്ക്’ സൗകര്യം ഏർപ്പെടുത്തി. സാംക്രമിക രോഗബാധിതർക്കുള്ള മുറി, വിഷബാധയേറ്റവർക്കുള്ള ചികിത്സ, ലഘു ശസ്ത്രക്രിയകൾക്കുള്ള തിയറ്റർ തുടങ്ങിയവയും ഈ വിഭാഗത്തിലുണ്ട്.

ഇതോടനുബന്ധിച്ച് അതിവേഗ ലബോറട്ടറിയും ആംബുലൻസ് സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി സെക്രട്ടറി ജോയി പി. ജേക്കബ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്, മെഡിക്കൽ കോളജ് ഡീൻ ഡോ. കെ.കെ. ദിവാകർ എന്നിവർ അറിയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com