ADVERTISEMENT

കോഴഞ്ചേരി∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ തടിയൂർ കുരിശുവട്ടം മണക്കാലപുറത്ത് ടോജി ഫിലിപ്പ് (30) അറസ്റ്റിൽ.  പെൺകുട്ടിക്ക് പ്രായപൂർത്തിയാകും മുൻപായിരുന്നു പീഡനം. 2021 ജനുവരി 4 മുതൽ പലതവണ പീഡിപ്പിച്ചതായാണ് മൊഴി. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയ ശേഷം കുട്ടിയുടെ ബന്ധുവീട്ടിൽ ആവർത്തിച്ചു.

പിന്നീട് ഈവർഷം ജനുവരി 20 ന് കുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചു.വനിതാ ഹെൽപ്‌ലൈനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്തു. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ ടോജിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി തിരുവല്ല ജെഎഫ്എംസി രണ്ട് കോടതി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com