പത്തനംതിട്ട ∙ റേഷൻ വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെഎസ്ആർആർഡിഎ) ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇ പോസ് പ്രതിസന്ധി രൂക്ഷമായത്, കൃത്യമായി റേഷൻ കമ്മിഷൻ ലഭിക്കാത്തത്, വ്യാപാര വരുമാനം കുറയുന്നത് തുടങ്ങിയ പ്രശ്നങ്ങൾ വ്യാപാരികളെ കുഴപ്പത്തിലാക്കുന്നതായി അവർ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് എം.ബി.സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് വർഗീസ്, ജില്ലാ ഭാരവാഹികളായ എസ്.എസ്.വിശ്വനാഥൻപിള്ള, കെ.ശാന്തൻപിള്ള, ജോർജ് ജോസഫ്, താലൂക്ക് പ്രസിഡന്റുമാരായ കെ.എസ്.പാപ്പച്ചൻ, എം.ആർ.രാജൻ, സജീന്ദ്രൻപിള്ള, അനുരാഗ്, സാംകുട്ടി, ചന്ദ്രൻപിള്ള, ഷിബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സമ്മേളനം 26ന് അടൂർ റവന്യു ടവർ ഓഡിറ്റോറിയത്തിൽ നടത്താൻ യോഗം തീരുമാനിച്ചു.