അടൂർ ∙ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ജനദ്രോഹ ബജറ്റെന്ന് ആരോപിച്ച് ബജറ്റിന്റെ കോപ്പി വലിയതോട്ടിൽ എറിഞ്ഞ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് ഓഫിസിൽ നിന്ന് പ്രകടനമായി എത്തിയാണ് ബജറ്റിന്റെ കോപ്പി വലിയതോട്ടിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചത്.
ഡിസിസി ജനറൽ സെക്രട്ടറി ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റിനോ പി. രാജൻ അധ്യക്ഷത വഹിച്ചു. എസ്. ബിനു, ആബിദ് ഷെഹിം, ജിതിൻ ജി. നൈനാൻ, ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, ജോസ് പെരിങ്ങനാട്, അഭിവിക്രം, ജോസി കടമ്പനാട്, ജെറിൻ ജേക്കബ്, ജോബി ഓവിൽ, സാജൻ തടത്തിൽ, അനുകൃഷ്ണൻ, അനീഷ് ബാബു, വിഷ്ണു പള്ളിക്കൽ, ജിനു കളീക്കൽ, ബിനിൽ ബിനു, ഷിനു വിജി, ഏബൽ ബാബു, സജു തെങ്ങുംതാര എന്നിവർ പ്രസംഗിച്ചു.