എഴുമറ്റൂർ ∙ ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്കും സ്കൂൾ വിദ്യാർഥിക്കും നിസ്സാര പരുക്ക്. എഴുമറ്റൂർ-തുണ്ടിയിൽക്കടവ് റോഡിൽ ആനക്കുഴിക്കും ഇരുമ്പുകഴിക്കും ഇടയിൽ ഇന്നലെ വൈകിട്ട് 4.25ന് ആയിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഒാട്ടോ പാതയിൽനിന്ന് 40 അടി താഴ്ചയിലുള്ള റബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
വാളക്കുഴിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ വീടുകളിലാക്കുന്നതിന് എത്തിയതായിരുന്നു വാഹനം. മറ്റു വിദ്യാർഥികളെ ഇറക്കിയശേഷം മറ്റൊരു കുട്ടിയുമായി പോകുന്നതിനിടയിലായിരുന്നു അപകടം. വാളക്കുഴി ബിഎഎം യുപിഎസ് 5-ാം ക്ലാസ് വിദ്യാർഥി മേലെപുരയിടത്തിൽ ഗയസ് പി.ഷാജി, ഒാട്ടോറിക്ഷാ ഡ്രൈവർ വരിക്കാനിക്കൽ അജോമോൻ (30) എന്നിവരെ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.