മയിലുകൾ പറന്നെത്തുന്നു, മഴവില്ല് തോൽക്കുമഴകിൽ

 മണ്ണടി നിലമേൽ–കന്നിമല റോഡിൽ ഇരതേടുന്ന മയിൽകൂട്ടം.
മണ്ണടി നിലമേൽ–കന്നിമല റോഡിൽ ഇരതേടുന്ന മയിൽകൂട്ടം.
SHARE

ഏനാത്ത് ∙ നാട്ടിൻപുറം മയിലുകളുടെ തട്ടകം. ഗ്രാമപ്രദേശങ്ങളിലെ കുന്നിൻനെറുകയിലും പാറയിടുക്കുകളിലും കുറ്റിക്കാട്ടിലുമാണിവയുടെ താവളം. പകൽ ജനവാസ കേന്ദ്രങ്ങളിൽ സന്ദർശനം. കാടിറങ്ങുന്ന മൃഗങ്ങൾ മനുഷ്യജീവന് ഭീഷണിയായി മാറുമ്പോൾ വലിയ ശല്യക്കാരല്ലാത്ത മയിലുകൾ വീടുകളിലെ നിത്യസന്ദർശകരാണ്.

വനമേഖലയോടു ചേർന്ന കൊടുമൺ, കലഞ്ഞൂർ ഏനാദിമംഗലം ഭാഗങ്ങളിലായിരുന്നു ആദ്യം കാടിറങ്ങി മയിലുകൾ എത്തിയത്. എന്നാൽ കഴിഞ്ഞ പത്തുവർഷമായി വനമേഖലയിൽ നിന്ന് 50 കിലോ മീറ്ററിലധികം അകലെയുള്ള ഗ്രാമപ്രദേശങ്ങളിലും മയിലുകൾ വാസമുറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മണ്ണടിയിലെ കന്നിമലയും മയിലുകൾക്ക് താവളമായി. ഇവിടെയുള്ള കുറ്റിക്കാടുകളാണിവയുടെ താവളം. പാറമടകളിലെ വെടിയൊച്ച നിലച്ചതോടെയാണ് മയിലുകളുടെ വരവ് കൂടിയതെന്ന് പരിസ്ഥിതി സ്നേഹികൾ പറയുന്നു.

ഗ്രാമീണവീഥി കീഴടക്കിയ മയിൽകൂട്ടത്തെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞത് ജീവിതത്തിലെ വേറിട്ട അനുഭവമാണെന്ന് മണ്ണടിയിലുള്ള മകന്റെ വീട്ടിലെത്തിയ തിരുവല്ല തേക്കാട്ടിൽ ജേക്കബ് ജോർജ് പറഞ്ഞു. കന്നിമല, നിലമേൽ മണ്ണടി പ്രദേശങ്ങളിലും മയിൽ വ്യാപകമാണ്. പാറയും പുൽമേടുകളും നിറഞ്ഞ കന്നിമലയാണിവയുടെ പ്രധാന താവളം.ഗ്രാമപ്രദേശങ്ങളിൽ കൂട്ടമായി എത്തുന്ന ഇവയുടെ അംഗസംഖ്യ മിക്കപ്പോഴും 4നും 10നും ഇടയിലാണ്.

മയിലുകൾ നാട്ടിൻപുറങ്ങളിലെ കാലാവസ്ഥയോടിണങ്ങിയതിന്റെ സൂചനയാണ് എണ്ണത്തിലുള്ള വർധന. പാലക്കാട്പോലെ താരതമ്യേന ചൂടുകൂടിയ വരണ്ട പ്രദേശങ്ങളിലാണു മയിലിനെ കൂടുതലായി കാണുക. പശ്ചിമഘട്ടശോഷണംമൂലം കേരളത്തിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മയിലിന് അനുകൂലമാകുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. തുറസ്സായ സ്ഥലങ്ങളും മയിലുകളുടെ വാസസ്ഥലങ്ങളായി മാറുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS