അപേക്ഷ ക്ഷണിച്ചു:പത്തനംതിട്ട ∙ 2022-23 അധ്യയന വർഷം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 4 വരെയുളള ക്ലാസുകളിൽ പഠനം നടത്തുന്നതും നിലവിൽ 75 ശതമാനം ഹാജർ ഉള്ളതുമായ പട്ടികവർഗ വിദ്യാർഥികളുടെ രക്ഷാകർത്താക്കൾക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികളുടെ വിവരം, രക്ഷാകർത്താക്കളിൽ ഒരാളുടെ പേര് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് (പാസ് ബുക്ക് പകർപ്പ്) എന്നിവ ബന്ധപ്പെട്ട സ്‌കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തി റാന്നി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ ലഭ്യമാക്കണം. എംആർഎസ്, സർക്കാർ ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽനിന്നു പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷാകർത്താക്കൾക്ക് ധനസഹായത്തിന് അർഹതയില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.
തൊഴിൽ പരിശീലനസമാപനം:റാന്നി ∙ കേരള മഹിളാ സമഖ്യ സൊസൈറ്റി അങ്ങാടി, റാന്നി എന്നീ പഞ്ചായത്തുകളിലെ മഹിളാ സമഖ്യ അംഗങ്ങൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ സമാപനം അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ റിസോഴ്സ് പഴ്സൺ ബിന്ദുമോൾ പി.ജോർജ് പദ്ധതി വിശദീകരിച്ചു. ദിവ്യ ബിനോജ്, വി.കെ.അമ്പിളി, ഇ.ആർ.ശോഭിക, എം.കെ.രേണുക എന്നിവർ പ്രസംഗിച്ചു.
തയ്യൽ പരിശീലനം:ഇട്ടിയപ്പാറ ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയും ജെൻ ശിക്‌ഷനും ചേർന്നും തയ്യൽ പരിശീലനം നടത്തി.പഞ്ചായത്തംഗം ജിജി വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ റിസോഴ്സ് പഴ്സൻ ബിന്ദു മോൾ പി.ജോർജ്, രാജശേഖരൻ, രാജലക്ഷ്മി, നിഷ ജോൺ, ജയശ്രീ, ഉഷ വിദ്യാധരൻ, വി.കെ.അമ്പിളി, റോസമ്മ വർഗീസ്, ദിവ്യ ബിനോജ് എന്നിവർ പ്രസംഗിച്ചു.